ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മസ്കറ്റ് : ലുലു എക്സ്ചേഞ്ച് ഒമാനിൽ പുതിയതായി രണ്ട് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകൾ കൂടി തുറന്നു. വിദേശ പണമിടപാട് രംഗത്ത് ഉപഭോക്താക്കാളുടെ വിശ്വസ്ത സ്ഥാപനമാണ് ലുലു. ലുലു എക്സ്ചേഞ്ചിന്റെ ഒമാനിലെ 44-ാമത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ മബേല സനയയിലും, 45-ാമത്തേത് സോഹാർ ഇൻഡസ്ട്രി യിൽ സിറ്റിയിലുമാണ് തുറന്നത്.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ഓൺലൈൻ ചടങ്ങിൽ പുതിയ രണ്ട് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി, മറ്റ് മുതിർന്ന മാനേജ്‌മെൻ്റ് പ്രതിനിധി കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കാലഘട്ടത്തിന്റെ നൂതനമാറ്റ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് തങ്ങളുടെ ഉപഭോക്താ ക്കൾക്ക് മികച്ച ലോകോത്തര സേവനം നൽകുകയാണ് പുതിയ കസ്റ്റമർ സെന്ററിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി പറഞ്ഞു.
“ഈ പുതിയ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രങ്ങൾ തുറക്കുന്നതിലൂടെ ഒമാൻ്റെ എല്ലാ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഇവിടെ വേഗത്തിൽ എത്തി സുരക്ഷിതവുമായ സാമ്പത്തിക സേവനങ്ങൾ ഉറപ്പാൻ കഴിയുമെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു.
പുതുതായി ഉദ്ഘാടനം ചെയ്ത ഉപഭോക്തൃ ഇടപഴകൽ കേന്ദ്രങ്ങൾ വഴി ഒമാൻ ജനതയ്ക്കും, ഒമാനിൽ ജീവിക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉള്ളവർക്കും വർദ്ധിച്ചുവരുന്ന ആവശ്യങ്ങളായ പണകൈമാറ്റം, വിദേശ പണവിനിമയം, മറ്റ് പേയ്‌മെൻ്റ് സർവ്വീസുകൾ ഉൾപ്പെടെയുള്ള മുഴുവൻ സാമ്പത്തിക സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്, www.luluexchange.com സന്ദർശിക്കുക.
അതിനിടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയെന്ന (ഐപിഒ) റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ലുലു ഐപിഒ. ആദ്യ മണിക്കൂറില്‍ തന്നെ ഓഹരികള്‍ പൂര്‍ണമായും വിറ്റു തീർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് വില. ഓഹരി വില്‍പനയിലൂടെ അഞ്ചു ബില്യ ണ്‍ ദിര്‍ഹത്തിലേറെ ലുലു ഗ്രൂപ്പ് സമാഹരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 11,424 കോടി രൂപ മുതല്‍ 12,012 കോടി രൂപവരെ. യുഎഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി.