Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജിദ്ദയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു


സൗദിയിലെ മുൻനിര റീട്ടെയ്ൽ ലൈഫ്സ്റ്റൈൽ ​ഗ്രൂപ്പായ സെനോമിയുമായി സഹകരിച്ച് അസീസ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ജിദ്ദ : റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി, സൗദി അറേബ്യയിലെ മുൻനിര റീട്ടെയ്ൽ ലൈഫ്സ്റ്റൈൽ ​ഗ്രൂപ്പായ സെനോമി അസീസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. സൗദി അറേബ്യയിലെ 72ആമത്തേതും ജിസിസിയിലെ 267ആമത്തെയും സ്റ്റോറാണ് ജിദ്ദയിലേത്.

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ജിദ്ദയിലെ യുഎഇ കോൺസൽ ജനറൽ നാസർ ഹുവൈദൻ തായ്ബാൻ അലി അൽകെത്ബി; ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സുരി; ജിദ്ദയിലെ ഫിലിപ്പീൻസ് കോൺസൽ ജനറൽ റോമെൽ എ. റൊമാറ്റോ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ആൻ ഇൻഡ്സ്ട്രി പ്രസിഡന്റും ബോർഡ് ചെയർമാനുമായ മുഹമ്മദ് യൂസഫ് നാഖി, ജിദ്ദ അസീസ് മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. 10157 സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ​ഗ്രോസറി, പഴ പച്ചക്കറി ഉത്പന്നങ്ങൾ, ബേക്കറി, മത്സ്യം ഇറച്ചി, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ബ്യൂട്ടി പ്രൊഡക്ടുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ്ങ് സു​ഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിംങ്ങ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ജിദ്ദയിലെ ഉപഭോക്താകൾക്ക് മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ലഭിക്കുകയെന്നും വിപുലമായ വികസന പദ്ധതികളാണ് സൗദി അറേബ്യയിൽ ലുലു നടപ്പാക്കുന്നതെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസ ഫലി വ്യക്തമാക്കി.15 ലേറെ റീട്ടെയ്ൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ ഉടൻ തുറക്കും, ന​ഗരാതിർത്തി കളിലേക്കും സാന്നിദ്ധ്യം വിപുലമാക്കും. സൗദി വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ പദ്ധതി കൾ. 2030നകം നൂറ് സ്റ്റോറുകൾ എന്ന ലക്ഷ്യത്തിലാണ് ലുലു. ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ റഫ് അലി എം.എ, ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി.


Read Previous

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍

Read Next

കലണ്ടർ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »