ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദിയിലെ കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ സൗദി അറേബ്യന്‍ കോ-ഓപ റേറ്റീവ് സൊസൈറ്റി കൗൺസിലും ലുലു ഹൈപർമാർക്കറ്റും തമ്മിൽ കരാറിൽ ഒപ്പുവെച്ചു. യർ മൂക്ക് അദ്യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊ സൈ റ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദുമാണ് കരാറിൽ ഒപ്പുവെച്ചത്.
പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി അഹമദ് അൽഅയാദിന്റെ സാന്നിധ്യത്തില്‍ അദ്യാഫ് മാളിലെ ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ കോ ഓപറേറ്റീവ് സൊസൈറ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കദ്മാനും ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷഹീം മുഹമ്മദും കരാര്‍ കൈമാറുന്നു,
പരിസ്ഥിതി, ജല, കൃഷി വകുപ്പ് ഡെപ്യൂട്ടി മന്ത്രി അഹമദ് അൽഅയാദിന്റെ സാന്നിധ്യത്തിലായി രുന്നു ചടങ്ങ് സംഘടിപ്പിച്ചത് സഹകരണസമിതി അംഗങ്ങളുടെയും ചെറുകിട കർഷകരുടേയും കാർ ഷിക ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ലുലുവിന് വലിയ പങ്കുണ്ടെന്ന് അഹമ്മദ് അൽഅ യാദ പറഞ്ഞു.സൗദിയിലെ ചെറുകിട കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് കോ-ഓപറേറ്റീ വ് സൊ സൈറ്റിയുമായുള്ള കരാറെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു.

മധ്യവർത്തികളില്ലാതെ കർഷകരി ൽനിന്ന് നേരിട്ട് ഉൽപന്നങ്ങൾ എത്തിക്കാനാണ് ലുലു പദ്ധതിയിടു ന്നത്.അതേസമയം സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച 20 ലധികം മാമ്പഴ ഇന ങ്ങളുമായി സൗദി മാമ്പഴോത്സവത്തിന് ലുലുവിൽ തുടക്കമായി. സൗദി കോ-ഓപറേറ്റീവ് സൊ സൈറ്റീസ് ജനറൽ മാനേജർ സുലൈമാൻ അൽജുതൈലി മാമ്പഴോത്സവം സന്ദർശിച്ചു. ഉത്സവം ഒരാ ഴ്ച നീണ്ടുനിൽക്കും. മാമ്പഴോത്സവം കാണുന്നതിനും വാങ്ങിക്കുന്നതിനും വിപുലമായ സൗകര്യ ങ്ങളാണ് ലുലു ഹൈപ്പര്‍ ഒരുക്കിയിരിക്കുന്നത്.
