ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: പ്രകൃതിയോടിണങ്ങിയുള്ള തലസ്ഥാനത്തെ ലുലു മാളിന്റെ നിർമ്മിതിക്ക് വീണ്ടും സ്വർണത്തിളക്കം. മൂന്ന് വർഷം പൂർത്തിയാക്കുന്ന ലുലു മാളിന് അഭിമാന നേട്ടമായി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ പുരസ്‌കാരമാണ് ലഭിച്ചത്. ബാംഗ്ളൂരിൽ നടന്ന ഗ്രീൻ ബിൽഡിംഗ് കോൺഗ്രസ് 2024ലാണ് ഗ്രീൻ ന്യൂ ബിൽഡിംഗ് ഗോൾഡ് റേറ്റിംഗ് പുരസ്‌കാരം ലഭിച്ചത്.
ഹരിതച്ചട്ടങ്ങൾ പാലിച്ചാണ് ലുലു മാളിന്റെ നിർമ്മിതിയെന്ന് ഐ.ജി.ബി.സി വിലയിരുത്തി.ഗ്രീൻ ബിൽഡിംഗ് പ്രസ്ഥാനത്തോടുള്ള ഉറച്ച പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് പുരസ്‌കാരം.ഗ്രീൻ ബിൽഡിംഗ് കോൺഗ്രസിലെ ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ,പ്രോജക്ട്സ് ജനറൽ മാനേജർ പോൾ.കെ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.