
റിയാദ് :ഷിഫസനയ്യയിൽനൂറുകണക്കിന് വരുന്ന മലയാളികളായ വർക്ക് ഷോപ്പ് തൊഴിലാളികൾക്കായി ഷിഫ മലയാളി സമാജവും ഇസ്മ മെഡിക്കൽ സെൻററും സംയുക്തമായാണ് ആരോഗ്യ പരിരക്ഷ ക്യാമ്പ് ഒരുക്കിയത് നൂറിൽ പരം അംഗങ്ങൾ ക്യാമ്പ് ഉപകാരപ്പെടുത്തി വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു
പത്തുതരം ബ്ലഡ് ടെസ്റ്റുകളും ജനറൽ മെഡിസിൻ ,കണ്ണുരോഗ വിദഗ്ധൻ, ദന്തരോഗവിദഗ്ധൻ എന്നിവരുടെ വിശദമായ പരിശോധനയിൽ എക്സ്-റേ സ്കാനിങ് ഉൾപ്പെടെ ഉപകാരപ്രദമായ സേവനമാണ് ഇസ്മ മെഡി ക്കൽ സെൻറർ എസ്എംഎസ് അംഗങ്ങൾക്ക് വേണ്ടി ഒരുക്കിയത് ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ പ്രസിഡണ്ട് ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു ക്യാമ്പ് സാമൂഹിക പ്രവർത്തകർ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു
ഇസ്മമെഡിക്കൽ ഗ്രൂപ്പ് എംഡി വി.എം അഷ്റഫ് ക്യാമ്പിൽ പങ്കെടുത്തവർക്ക്തുടർ ചികിത്സകൾക്കായി 50% ഡിസ്കൗണ്ട് നൽകുമെന്ന് അറിയിച്ചു മീഡിയ ഷിബു ഉസ്മാൻ , ബുനിയൻ കമ്പനി എംഡി ഇബ്രാഹിംകുട്ടി , ഫാഹിദ് ഹസൻ, സാബു പത്തടി ,മധു വർക്കല, പ്രകാശ് ബാബു വടകര ,രതീഷ് നാരായണൻ ,ഹനീഫ കൂട്ടായി, ഉമ്മർ അമാനത്ത് ബാബു കണ്ണോത്ത് ,സന്തോഷ് തിരുവല്ല എന്നിവർ ആശംസകൾ അർപ്പിച്ചു സെക്രട്ടറി സജീർ കല്ലമ്പലം സ്വാഗതം പറഞ്ഞു ഡോ : അഫ്സൽ അബ്ദുൽ അസീസ് . ഡോ :സുമി തങ്കച്ചൻ ഡോ: അശ്വിനി മോഹൻ,ഡോ :അസ്മ ഷെറിൻ.ഡോ മെഹ്‌വിഷ് ആസിഫ്,ഡോ : നമീറ സലീം. പാരാ മെഡിക്കൽ സ്റ്റാഫുകളായ അനഘ ,അതുല്യ ,ആര്യ, സിജി ,റായ്ൻലി,വിദ്യ ,സൗമ്യ ,റീമ ,ഫാത്തിമ ഉമ്മുൽ സൽമ,അർഷാദ് ,ഫിദ ,സജ്ന ,അബീർ, സൈഹാത്തി, ഡോ :ഫാഹിദ് ഹസൻ ,ജമാൽ അമൽ ,ജാഫർ സാദത്ത് , കമറുദ്ദീൻ, സാബിറ , റഫീഖ് പന്നിയങ്കര , എന്നിവർ മെഡിക്കൽ പരിശോധനകൾക്ക്, നേതൃത്വം നൽകി
ക്യാമ്പിൽ പങ്കെടുത്തവർക്ക് വാഹനസൗകര്യവും ഭക്ഷണവും ഉൾപ്പെടെ മികച്ച സൗകര്യങ്ങളാണ്ഷിഫ മലയാളി സമാജം ഒരുക്കിയത് ക്യാമ്പിന് സമാജം പ്രവർത്തകരായ രജീഷ് ആറളം,,’സുനിൽ പൂവത്തിങ്കൽ ,മോഹനൻ കണ്ണൂർ ‘വഹാബ്. ബിനീഷ്. ബിജു സി എസ് , അനിൽ ‘കണ്ണൂർ .ലിജോ ജോയ് എന്നിവർ നേതൃത്വം നൽകി ട്രഷറർ വർഗീസ്ക്കാരൻ നന്ദി പറഞ്ഞു