ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ജിദ്ദ : സൗദി അറേബ്യയുടെ 94ആം ദേശീയ ദിനാഘോഷത്തിന് വിപുലമായ തയാറെടു പ്പുമായി ലുലു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ലുലു പ്രദർശിപ്പിക്കും. 125000 പുഷ്പങ്ങൾ കൊണ്ട് 94 സ്ക്വയർ മീറ്ററിലാണ് 94ആം സൗദി ദേശീയ ദിന ലോഗോ ലുലു അവതരിപ്പിക്കുന്നത്. മക്ക ഗവർണറേറ്റ്, സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ജിദ്ദ മുൻസിപ്പാ ലിറ്റിയുമായി സഹകരിച്ചാണ് ലുലു ഈ പ്രദർശനം ഒരുക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദർശനമാകും ഇത്. ഗിന്നസ് റോക്കോർഡിലേക്കും ഈ പ്രദർശനം ഇടം പിടിക്കും. പ്രദർശനത്തിന് സാക്ഷ്യം വഹിക്കാൻ ഗിന്നസ് ബുക്ക് അധികൃതരും ജിദ്ദയിലെത്തും. സെപ്റ്റംബർ 20ന് വൈകിട്ട് 4 മണിക്ക് ജിദ്ദ റോഷ് വാട്ടർ ഫ്രണ്ടിലാണ് പരിപാടി. ഗവർണർ ഓഫ് ജിദ്ദ പ്രിൻസ് സൗദ് ബിൻ അബ്ദുള്ള ബിൻ ജലവി അൽ സൗദ് മുഖ്യാതിഥിയാകും.
ഗിന്നസ് റോക്കോർഡിന് വഴിയൊരുങ്ങുന്ന പരിപാടിക്ക് സാക്ഷ്യംവഹിക്കാൻ പൊതുജനങ്ങൾക്കും രജിസ്ട്രേഷനിലൂടെ അവസരമുണ്ട്.കൂടാതെ ഐഫോൺ, ഇയർപോഡ്, ടിവി, എക്സ്ക്ലൂസീവ് വാർഷിക ജിം മെമ്പർഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനും സാധിക്കും. കംഫർട്ട് (യൂണിലിവർ), റോഷ്എൻ, റോട്ടാന തുടങ്ങിയവരുമായി കൂടി സഹകരിച്ചാണ് പ്രദർശനം.