Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുട്ടികള്‍ക്ക് നിലത്ത് കടലാസില്‍ ഉച്ചഭക്ഷണം നല്‍കിയ സംഭവം; പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്ന് രാഹുല്‍ ഗാന്ധി


ഭോപാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് നിലത്ത് പഴയ കടലാസിലിട്ട് ഉച്ചഭക്ഷണം വിളമ്പിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിവാദ സംഭവത്തിന്റെ വീഡിയോ ദൃശ്യം എക്‌സില്‍ പങ്കുവച്ച രാഹുല്‍, പ്രധാനമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയും ലജ്ജിക്കണമെന്നും കുറിച്ചു.

ആ ദൃശ്യം തന്റെ ഹൃദയം തകര്‍ത്തെന്നും മധ്യപ്രദേശിലേക്ക് പോകുകയാണെന്നും അദേഹം പറഞ്ഞു. 20 വര്‍ഷത്തിലധികമായി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും അപഹരിച്ചു. ഇവരുടെ വികസനമെന്നത് വെറും മിഥ്യയാണെന്നും രാഹുല്‍ പരിഹസിച്ചു.

പാത്രങ്ങളുടെയും ജീവനക്കാരുടെയും ക്ഷാമം കാരണം കഴിഞ്ഞ ഒരാഴ്ചയായി പഴയ കടലാസിലാണ് ഭക്ഷണം വിളമ്പിയതെന്നാണ് കണ്ടെത്തല്‍. ഷിയോപുര്‍ ജില്ലയിലെ ഹുല്ലാപുര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികള്‍ നിലത്തിരുന്ന് കടലാസില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടികള്‍ക്ക് പാത്രങ്ങളോ സ്പൂണോ ഭക്ഷണം കഴിക്കാന്‍ നല്‍കിയില്ല. വീഡിയോയില്‍ അധ്യാപകരെയും കണ്ടിരുന്നില്ല. സംഭവത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഭക്ഷണം വിളമ്പാന്‍ കരാറെടുത്ത സ്വയംസ ഹായ സംഘത്തെയും സ്‌കൂളിന്റെ ചുമതലയുള്ള ഭോഗിറാം ധാക്കഡിനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സസ്‌പെന്‍ഡ് ചെയ്തു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പോഷക സമൃദ്ധവും ശുചിത്വവും ഉള്ള ഭക്ഷണം നല്‍കാന്‍ ഉദേശിച്ചുള്ള പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ (പിഎം പോഷണ്‍) പദ്ധതിയുടെ പോരായ്മകളാണ് ഈ സംഭവത്തോടെ ഉയര്‍ന്നതെന്നാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉച്ചഭക്ഷണത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുമെന്നായിരുന്നു ബിജെപി വാഗ്ദാനം ചെയ്തിരുന്നത്.


Read Previous

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ട് മോഷണം; തെളിവുകള്‍ ഉടന്‍ പുറത്ത് വിടുമെന്ന് രാഹുല്‍ ഗാന്ധി

Read Next

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി രൂപയുടെ സംഭാവന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »