
റിയാദ് / വയനാട്: ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കടമ്മനിട്ടയിലെ പൂർവ്വ അധ്യാപകനായിരുന്ന ശ്രീ. എം എം ജോസഫ് മേക്കഴൂർ തൻ്റെ ആത്മാർത്ഥമായ പ്രയത്‌നത്തിലൂടെ തയ്യാറാക്കിയ മനോഹരമായ ഒരു പുസ്തകമാണ് ദിന വിജ്ഞാന കോശം. ലോകത്തെമ്പാടും കഴിഞ്ഞ ഓരോ ദിവസങ്ങളിലും നടന്നിട്ടുള്ള കാര്യങ്ങളെ ക്രോഡീകരിച്ചാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
കുട്ടികൾക്കും മുതിന്നവർക്കും ഒരു പോലെ വിജ്ഞാന പ്രദമായ ഈ പുസ്തകത്തിന്റെ ആദ്യ പ്രതി ഇന്റർനാഷണൽ ഓപ്പറേഷൻസ് കമ്പനി മാനേജർ . ആന്റോ വടക്കൻ തൃശൂരിൽ നിന്നും റിയാദിലെ ഗായകൻ തങ്കച്ചൻ വർഗീസ് വയനാട് ഏറ്റുവാങ്ങി നിർവഹിച്ചു. പ്രസ്‌തുത ചടങ്ങിൽ. ജോഷ്വ കളീക്കൽ, റോസി ജോഷ്വ, ജോർജ്, ജോഫിൻ, ഷിനോജ്, സീജോ, അനിൽ, മിനി, ഷീല ആന്റോ, ഷീബ, ജിസ്‌മി, സ്നേഹ, അലീന, ജെസ്‌ലിൻ തുടങ്ങി നിരവധി പേർ സംബന്ധിച്ചു.