റിയാദ്: ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയും കുടുംബവും സഞ്ചരിക്കുകയായിരുന്ന അദ്ദേഹ ത്തിന്റെ സ്വകാര്യ ഹെലികോപ്റ്റർ ഞായറാഴ്ച കാലത്ത് കൊച്ചിയിൽ ആളൊഴിഞ്ഞ ഒരിടത്ത് മുൻകരുതലെന്ന നിലയിൽ അടിയന്തിരമായി ഇടിച്ചിറക്കേണ്ടി വന്ന സംഭവത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങി. കാലാവസ്ഥയിൽ പൊടുന്നനെയുണ്ടായ കാലുഷ്യം കാരണം മുൻകരുതലെന്ന നിലയിൽ ഹെലികോപ്റ്റർ അടിയന്തിരമായി ഇടിച്ചിറക്കാൻ വിദഗ്ധനായ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
അതിലെ യാത്രക്കാരെയും സമീപത്തായി പുറത്തുള്ളവരെയും രക്ഷിക്കാനായിരുന്നു ആ തീരുമാനം. ആളൊഴിഞ്ഞ സ്ഥലത്താണ് കോപ്റ്റർ ഇറക്കിയത്. ഇത് മൂലം, അതിലെ സഞ്ചാരികൾക്കെന്ന പോലെ പൊതുജനത്തിനും യാതൊരു അപായവും ഉണ്ടായില്ലെന്നതിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷ ണൽ ഡയറക്ടർ ഓഫ് കൊമ്മ്യൂണികേഷൻസ് വി നന്ദകുമാർ പുറത്തിറക്കിയ പ്രസ്താവന ആശ്വാസം പ്രകടിപ്പിച്ചു.യൂസുഫലി, അദ്ദേഹത്തിന്റെ പത്നി, മറ്റു രണ്ടു പേർ എന്നിവർ യാത്രക്കാരായിരുന്ന ഹെലി കോപ്റ്ററിൽ രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു.

കൊച്ചിയിലെ സ്വവസതിയിൽ നിന്ന് സമീപത്തുള്ള ആശുപത്രിയിൽ കഴിയുന്ന ഒരു ബന്ധുവിനെ സന്ദർശിക്കാൻ പോവുകയായിരുന്നു സംഘം. കാലാവസ്ഥ വഷളായത് പെട്ടെന്നായിരുന്നു. അന്നേരം പൈലറ്റ് എടുത്ത തീരുമാനവും അതിന്റെ നിർവഹണവും മറ്റൊരു അനിഷ്ട സംഭവത്തിനും ഇടയാക്കിയില്ലെന്നതാണ് എല്ലാവ ര്ക്കും ആശ്വാസം പകരുന്നത്.
ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാരും ആവശ്യമായ വൈദ്യ പരിശോധനകൾക്ക് വിധേയ രാക്കിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും പ്രസ്താവന വ്യക്തമാക്കി. അതേസമയം, വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്നാണ് പ്രദേശത്തുള്ള ദൃക്‌സാക്ഷികൾ വിവരിക്കുന്നത്. അതോടൊപ്പം, യൂസഫലിയുടെ ഉന്നത മാനുഷിക മൂല്യങ്ങളെയും ജാതി മത പരിഗണനകൾക്കധീതമായ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പ്രകീർത്തി ക്കുകയാണ് സോഷ്യൽ മീഡിയയും പൊതുസമൂഹവും.