മധുകുമാറിന് നവയുഗം യാത്രയയപ്പ് നൽകി.


ദമ്മാം: സൗദി അറേബ്യയിലെ പതിനഞ്ചു വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന മധുകുമാറിന് നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നൽകി.

ദമ്മാം സിറ്റി കമ്മിറ്റി ഓഫിസിൽ ഗോപകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ലളിതമായ യാത്രയയപ്പ് യോഗത്തിൽ വെച്ച്, മധുകുമാറിന് നവയുഗത്തിന്റെ ഉപഹാരം ദമ്മാം മേഖല കമ്മിറ്റി പ്രസിഡന്റ് തമ്പാൻ നടരാജൻ സമ്മാനിച്ചു. നവയുഗം മേഖല നേതാക്കളായ സാബു വർക്കല, ജാബിർ, സഞ്ജു, ശെൽവൻ, ഇർഷാദ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.

തിരുവല്ല സ്വദേശിയായ മധുകുമാർ പതിനഞ്ചു വർഷമായി ദമാമിലുള്ള അബ്ദുൾ കരീം ഹോൾഡിങ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. നവയുഗം ദമ്മാം സിറ്റി കമ്മിറ്റിയിൽ അംഗമായിരുന്ന അദ്ദേഹം സാമൂഹ്യ,സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.

മധുകുമാറിന് മേഖല കമ്മിറ്റിയുടെ ഉപഹാരം തമ്പാൻ നടരാജൻ കൈമാറുന്നു


Read Previous

റിയാദ് കെ എം സി സി തൃശൂർ ജില്ലാ കമ്മറ്റി ഇഫ്താർ സംഗമം

Read Next

റിയാദിലെ പൊതുസമൂഹത്തിന് ഇഫ്താർ വിരുന്നൊരുക്കി പൊന്നാനി കൂട്ടായ്മ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »