Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മദീന വാഹനാപകടം: രക്ഷപ്പെട്ടയാളുടെ ബന്ധുവിനെ എയർപോർട്ടിൽ നിന്ന് മടക്കി അയച്ചു


റിയാദ്: മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൽ ശുഹൈബിനെ സഹായിക്കാനായി എത്തിയ ബന്ധുവിനെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ചികിത്സയിൽ തുടരുന്ന ശുഹൈബിന്റെ പിതാവിന്റെ സഹോദര പുത്രനായ ശൈഖ് ഇബ്രാഹിം അഹമ്മദിനെയാണ് അധികൃതർ തിരിച്ചയച്ചത്. മുൻപ് ഇയാളുടെ പേരിൽ ഒരു തൊഴിൽ കേസ് ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ കാരണമാണ് ഇബ്രാഹിമിനെ തിരിച്ചയച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അബ്ദുൽ ശുഹൈബിനെ സന്ദർശിക്കാനായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാൾ ഇറങ്ങിയത്. സുരക്ഷാ പരിശോധനയി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കിടയാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവെച്ചത്. 9 വർഷം മുമ്പ് ശൈഖ് ഇബ്രാഹിം ജോലി ചെയ്തിരുന്ന സമയത്ത് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ വിധിയിൽ ഇയാൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിഷേധിച്ചത് എന്നും അടുത്ത വിമാനത്തിൽ ഇയാളെ ഹൈദരാബാദിലേക്ക് തിരിച്ചയച്ചു എന്നും അധികൃതർ വ്യക്തമാക്കി.

അടുത്തിടെ മക്കയില്‍ നിന്നും മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തി ല്‍പ്പെട്ട് 45 പേരാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൽ ശുഹൈബി സൗദിയിലെ ആശുപത്രയിൽ ചികിത്സയിൽ തുടരുക യാണ്.


Read Previous

99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു’; ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ തടസമല്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

Read Next

കൊച്ചിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; മൃതദേഹം കെട്ടിവലിച്ച് റോഡില്‍ കൊണ്ടിടുന്നതിനിടെ കുഴഞ്ഞു വീണു; കുറ്റം സമ്മതിച്ച് ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »