Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മദീന വാഹനാപകടം, മരണം അഞ്ചായി; മരിച്ചത് ചികിത്സയിലിരുന്ന 9 വയസുകാരി


റിയാദ്: സൗദി അറേബ്യയില്‍ മദീനയ്ക്ക് സമീപം മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തി ല്‍പ്പെട്ട സംഭവത്തില്‍ മരണം അഞ്ചായി. ഞായറാഴ്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടികളില്‍ ഒരാള്‍ ആണ് ഇന്ന് മരിച്ചത്. അപകടത്തില്‍ മരിച്ച ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ(9) ആണ് മരിച്ചത്.

മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകന്‍ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് അപകടത്തില്‍ നേരത്തെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മറ്റൊരു മകൾ ആയിഷ (15) ചികിത്സയിൽ തുടരുകയാണ്. ജലീലിന്റെ ഏറ്റവും ചെറിയ പെൺകുട്ടി നേരത്തെ ആശുപത്രി വിട്ടിരുന്നു.

അതിനിടെ, അപകടത്തില്‍ മരിച്ച ജലീല്‍, ഭാര്യ തസ്‌ന തൊടങ്ങല്‍ മകന്‍ ആദില്‍, ഉമ്മ മൈമുനത്ത് കക്കങ്ങല്‍ എന്നിവരുടെ ഖബറടക്കം ഇന്ന് പൂര്‍ത്തിയാക്കിയിരുന്നു. ബുധനാഴ്ച രാവിലെ പ്രഭാത നമസ്‌കാ രത്തിന് ശേഷമാണ് മദീനയിലെ വിശുദ്ധ ഹറമിന് സമീപത്തെ ജന്നത്തുല്‍ ബഖീഅയില്‍ മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും നടന്നത്. മദീന ഗവര്‍ണ്ണറേറ്റിന്റെ നിര്‍ണ്ണായക ഇടപെടലുകളെ തുടര്‍ന്നാ ണ് മയ്യത്തുകള്‍ ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കാനുള്ള അനുമതി ലഭിച്ചത്.

മലപ്പുറം മഞ്ചേരി യുകെ പടി സ്വദേശികളായ കുടുംബം ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശനത്തിന് പോകുന്നതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനം ജിദ്ദ-മദീന റോഡില്‍ വാദി ഫറഹയില്‍ വച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യ്തുവരികയാണ് അബ്ദുല്‍ ജലീലില്‍. സന്ദര്‍ശന വിസയിലാണ് കുടുംബം ഇവിടെയെത്തിയത്.


Read Previous

എല്‍ഡിഎഫ് ലക്ഷ്യം 110 സീറ്റുകള്‍? ആക്ഷന്‍ പ്ലാനില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Read Next

ഗാസ സമാധാന പദ്ധതി വിശദീകരിച്ചു; ഇന്ത്യ-ഇസ്രായേല്‍ ബന്ധം മെച്ചപ്പെടുത്താന്‍ നെതന്യാഹു – മോദി ചര്‍ച്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »