Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഹാറില്‍ മഹാ സഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കും; ബുധനാഴ്ച രാഹുലും തേജസ്വിയും പങ്കെടുക്കുന്ന റാലി


പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാ സഖ്യത്തിന്റെ പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറക്കും. സൗജന്യ വൈദ്യുതി, സബ്സിഡി ഗ്യാസ് സിലിന്‍ഡറുകള്‍, ഓരോ കുടുംബത്തിനും ജോലിയും ഉപജീവനവും ഉള്‍പ്പെടെതേജസ്വി യാദവിന്റെ വാഗ്ദാനങ്ങളും കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളും ചേര്‍ന്നതായിരിക്കും പ്രകടന പത്രിക.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും മഹാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവും തിരഞ്ഞെടുപ്പ് ക്യാമ്പയിനിടെ ആദ്യമായി വേദി പങ്കിടുന്ന റാലി ബുധനാഴ്ചയാണ്. ബുധനാഴ്ച മുസഫര്‍പുരിലും ദര്‍ഭംഗയിലും നടക്കുന്ന സംയുക്ത റാലികളെ തേജസ്വിയും രാഹുലും അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.

ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം സംബന്ധിച്ച് എന്‍ഡിഎ ചോദ്യമുയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ പങ്കെടുക്കുന്ന റാലി മഹാ സഖ്യത്തിന്റെ ശക്തിപ്രകടനംകൂടിയാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിഹാറിലെ 243 സീറ്റുകളിലേക്ക് നവംബര്‍ ആറിനും 11 നും രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍. ആര്‍ജെഡി 143 സീറ്റുകളിലും കോണ്‍ഗ്രസ് 61 സീറ്റുകളിലുമാണ് മത്സരിക്കുക. ബാക്കിയുള്ള സീറ്റുകളില്‍ സിപിഐ(എംഎല്‍), മുകേഷ് സാഹ്നിയുടെ വിഐപി, മറ്റ് സഖ്യകക്ഷികള്‍ എന്നിവരാണ് മത്സരിക്കുന്നത്.


Read Previous

മോന്ത’ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്ര കക്കിനടയ്ക്ക് സമീപം കര തൊടും: 110 കിലോ മീറ്റര്‍ വേഗം; അതീവ ജാഗ്രതാ നിര്‍ദേശം

Read Next

എസ്.ഐ.ആര്‍, ഭാരവാഹി പട്ടിക, തിരഞ്ഞെടുപ്പ്: കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »