മഹേഷ് നാരായണൻ ചിത്രത്തിൽ ഏപ്രിൽ മൂന്നാംവാരം ജോയിൻ ചെയ്യും ,മമ്മൂട്ടി വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്,


മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഏപ്രിൽ 4ന് എറണാകുളത്ത് ആരംഭിക്കും.

രണ്ടാഴ്ചക്കുശേഷം മമ്മൂട്ടി ജോയിൻ ചെയ്യും. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ,നയൻതാര എന്നിവർ ഈ ഷെഡ്യൂളിലുണ്ട്. ഒരുമാസത്തെ ചിത്രീകരണമുണ്ട്. തുടർന്ന് ലണ്ടനിലും ഹൈദരാബാദിലും ചിത്രീകരമുണ്ടാകും, ഇതാോടെ ചിത്രീകരണം പൂർത്തിയാകും

ശ്രീലങ്ക, ദുബായ്, ഷാർജ, അ​സ​ർ​ബെ​യ്ജാ​ൻ, ഡൽഹി , കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. കഴിഞ്ഞ ഷെഡ്യൂൾ ഡൽഹിയിൽ ആയിരുന്നു. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിട്ടുള്ളത് .മലയാളത്തിലെ ഏറ്രവും ചെലവേറിയ സിനിമയായാണ് ഒരുങ്ങുന്നത്.

​ന​യ​ൻ​താ​ര​യാ​ണ് ​നാ​യി​ക. ര​ഞ്ജി​ ​പ​ണി​ക്ക​ർ,​ ​രാ​ജീ​വ് ​മേ​നോ​ൻ,​ ​ഡാ​നി​ഷ് ​ഹു​സൈ​ൻ,​ ​ഷ​ഹീ​ൻ​ ​സി​ദ്ദി​ഖ്,​ ​സ​ന​ൽ​ ​അ​മൻ‍,​ ​രേ​വ​തി,​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റീ​ൻ​ ​ഷി​ഹാ​ബ് ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​മ​ദ്രാ​സ് ​ക​ഫേ,​ ​പ​ത്താ​ൻ​ ​എന്നീ ചിത്രങ്ങളിലൂടെ ശ്ര​ദ്ധേ​യ​നാ​യ​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​കാ​ശ് ​ബെ​ല​വാ​ടി​യും​ ​അ​ണി​നി​ര​ക്കു​ന്നു.​
ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​നാ​യ​ ​സി​നി​മാ​ട്ടോ​ഗ്ര​ഫ​ർ​ ​മ​നു​ഷ് ​ന​ന്ദ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ന്റോ​ ​ജോ​സ​ഫ് ​ആ​ണ് ​നി​ർ​മ്മാ​ണം.​
​സി.​ആ​ർ.​സ​ലിം,​സു​ഭാ​ഷ് ​ജോ​ർ​ജ് ​മാ​നു​വ​ൽ​ ​എ​ന്നി​വ​ർ​ ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​രുംരാ​ജേ​ഷ് ​കൃ​ഷ്ണ​യും​ ​സി.​വി.​സാ​ര​ഥി​യും​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​ണ്.
പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​:​ജോ​സ​ഫ് ​നെ​ല്ലി​ക്ക​ൽ,​ ​മേ​ക്ക​പ്പ്:​ര​ഞ്ജി​ത് ​അ​മ്പാ​ടി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺട്രോ​ള​ർ​ ​:​ഡി​ക്‌​സ​ൺ​ ​പൊ​ടു​ത്താ​സ്.


Read Previous

 ഇരുമ്പനത്ത് 26കാരി  തൂങ്ങിമരിച്ച നിലയില്‍’ഭർത്താവ് പണം ചോദിച്ച് നിരന്തരം മർദനം’

Read Next

എമ്പുരാൻ സിനിമയ്‌ക്കെതിരെ ബിജെപി നേതാവ് സി രഘുനാഥ് മോഹൻലാലിന്റെ ലെഫ്‌റ്റനന്റ് കേണൽ പദവി തിരിച്ചെടുക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »