Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കരുതലായി മൈത്രി കരുനാഗപ്പള്ളി; 200 കാൻസർ രോഗികൾക്ക് സഹായമെത്തിച്ച സുമനസുകളെ റിയാദിൽ ആദരിച്ചു, സൗദി സ്ഥാപക ദിനവും അത്താഴ സംഗമവും


റിയാദ് : പ്രവാസി സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയസാന്നിധ്യമായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ, മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് സൗദി സ്ഥാപകദിന ആഘോഷവും സ്നേഹാദരവുമടങ്ങിയ പ്രത്യേക സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ഏകദേശം 200ഓളം ക്യാൻസർ രോഗികൾക്ക് ഇരുപത് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക സഹായം എത്തിക്കാൻ സഹകരിച്ച റിയാദിലെ സുമനസുകളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പങ്കെടുത്തവർക്ക് അത്താഴ വിരുന്നും ഒരുക്കി.

പ്രസിഡന്റ് റഹ്‌മാൻ മുനമ്പത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയുടെ ചരിത്രപാരമ്പര്യവും രാഷ്ട്രത്തിന്റെ വളർച്ചയും പ്രവാസി സമൂഹത്തിന് നൽകുന്ന അവസരങ്ങളും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതിഫലനമാണെന്നും സമൂഹത്തിൽ കരുണയും സഹകരണവും വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെയർമാൻ ബാലുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സംഘടനയുടെ പ്രവർത്തന ദിശയും കഴിഞ്ഞ വർഷത്തെ സേവന പ്രവർത്തനങ്ങളും വിശദീകരിച്ചു. പ്രവാസികളുടെ കൂട്ടായ്മയും സഹൃദയത്വവും കൊണ്ടാണ് സഹായ പ്രവർത്തനങ്ങൾ വിജയകരമാകുന്ന തെന്ന് അദ്ദേഹം പറഞ്ഞു.സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ആഘോഷം സൗഹൃദവും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു.

വൈസ് പ്രസിഡന്റ്മാരായ നസീർ ഖാൻ, നാസർ ലെയ്സ്, ജീവകാരുണ്യ കൺവീനർ മജീദ്, മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒ.ഐ.സി.സി പ്രസിഡന്റ് സലിം കളക്കര, കേളി പ്രതിനിധി സെബിൻ ഇഖ്ബാൽ, നജീം കൊച്ചുകലുങ്ക്, അൻസാരി വടക്കുംതല, നൗഷാദ് ആലുവ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നുവെന്നും മൈത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ സ്വാഗതവും ട്രഷറർ സാദിഖ് കരുനാഗപ്പള്ളി നന്ദിയും രേഖപ്പെടുത്തി.നസീർ ഹനീഫ, സക്കീർ ഷാലിമാർ,സാബു കല്ലേലിഭാഗം, ഹുസൈൻ, സുജീബ്, ഫത്തഹുദ്ദീൻ, കബീർ പാവുമ്പ,അനിൽ, ഷാനവാസ് മുനമ്പത്ത്,സജീർ സമദ്, ഷാജഹാൻ കോയിവിള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്നേഹവും സഹകരണവും മനുഷ്യസ്നേഹവും വിളിച്ചോതിയ ഈ സംഗമം പങ്കെടുത്തവർക്ക് മറക്കാനാവാത്ത അനുഭവമായി.

Maithri Karunagappally takes precautions; Kind-hearted people who helped 200 cancer patients were honored in Riyadh, Saudi Foundation Day and dinner gathering


Read Previous

മരുന്ന് വാങ്ങാൻ വരി നില്‍ക്കുന്നതിനിടെ രോഗിയുടെ തലയിൽ ചക്ക വീണു; സംഭവം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ

Read Next

സൗഹൃദത്തിന്റെ സന്ദേശമായി ‘കോഴിക്കോടൻസ്’ ഇഫ്താർ സംഗമം; ഷോർട്ട് വീഡിയോ മത്സര വിജയികളെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »