Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദി അറേബ്യയിലെ നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചാൽ പാലിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകൾ പുറപ്പെടുവിച്ചു


റിയാദ്: സൗദി അറേബ്യയിലെ നാഷണൽ എമർജൻസി ഏർലി വാണിംഗ് പ്ലാറ്റ്‌ഫോമിൽ (National Emergency Early Warning Platform) നിന്ന് അടിയന്തര സുരക്ഷാ സന്ദേശങ്ങൾ ലഭിക്കുമ്പോൾ പൊതുജനങ്ങൾ പാലിക്കേണ്ട പ്രധാന മുൻകരുതൽ നിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കി. പ്രകൃതിക്ഷോഭങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ.

ശാന്തത പാലിക്കുക: മുന്നറിയിപ്പ് സന്ദേശം ലഭിച്ചാൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുകയും ഔദ്യോഗിക നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുകയും ചെയ്യുക.സുരക്ഷിത സ്ഥാനങ്ങൾ കണ്ടെത്തുക: കെട്ടിടത്തിനുള്ളിലാണെങ്കിൽ ജനാലകളിൽ നിന്ന് അകലെയുള്ള ഉള്ളിലെ മുറികളിലേക്ക് ഉടൻ മാറണം. അപകടസാധ്യത ഒഴിയുന്നത് വരെ അവിടെത്തന്നെ തുടരുക. അനാവശ്യമായി കെട്ടിടത്തിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

അപകട മേഖലകളിൽ നിന്ന് അകലം: ഗ്ലാസ് പ്രതലങ്ങൾ, ബാൽക്കണികൾ, കെട്ടിടങ്ങളുടെ മേൽ ക്കൂരകൾ എന്നിവിടങ്ങളിൽ നിൽക്കരുത്. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടുക.

യാത്രക്കാർ ശ്രദ്ധിക്കാൻ: വാഹനമോടിക്കുമ്പോൾ മുന്നറിയിപ്പ് ലഭിച്ചാൽ പാലങ്ങൾ, ഉയരമുള്ള കെട്ടി ടങ്ങൾ, പരസ്യ ബോർഡുകൾ എന്നിവയിൽ നിന്ന് മാറി റോഡിന്റെ വശത്തേക്ക് വാഹനം സുരക്ഷി തമായി ഒതുക്കി നിർത്തണം.

കൂട്ടംകൂടൽ ഒഴിവാക്കുക: അപകടസ്ഥലങ്ങളിൽ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ പകർത്തുന്ന തിനോ വേണ്ടി ഒത്തുചേരുന്നത് കർശനമായി ഒഴിവാക്കണം. ഇത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടു ത്താൻ കാരണമാകും.അടിയന്തര സഹായത്തിന്: എന്തെങ്കിലും അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ: 911

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ: 998

ഔദ്യോഗിക സ്രോതസ്സുകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


Read Previous

മേഖലയിലെ സാഹചര്യം: സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് എംബസി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »