ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മക്ക: സ്റ്റോൺ പാർക്ക് നിർമിക്കാൻ ഒരുങ്ങി മക്ക മുനിസിപ്പാലിറ്റി. പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ ഭാഗമായി ആണ് ഇത്തരത്തിലൊരു പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചി രിക്കുന്നത്. ഏകദേശം 1000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ.
ഈ പാർക്കിന്റെ നിർമ്മാണം റീസൈക്കിൾ ചെയ്ത വസ്തുക്കളിൽ നിന്നും, നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളും ഉപയോഗിച്ചാണ് പാർക്ക് നിർമ്മിക്കു ന്നത്. ഇതിലൂടെ ലക്ഷ്യം വെക്കുന്നത് മക്കയിലെ പൊതു ഇടങ്ങളുടെ ഭൂപ്രകൃതി മെച്ചപ്പെടുത്തുകയും പാരിസ്ഥിതിക സന്തുലനം നിലനിർത്തുകയും ആണ്.
പാർക്കിൽ ഇരിപ്പിടങ്ങൾ, കല്ലുകൾ ഉപയോഗിച്ചുള്ള പാതകൾ, കുട്ടികൾക്ക് വേണ്ടി യുള്ള കളിസ്ഥലങ്ങൾ എന്നിവയാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. പാറകളും കല്ലുകളും വൃത്തിയാക്കാനും പരിപാലിക്കാനും എളുപ്പമാണ്. മാത്രമല്ല, അറ്റക്കുറ്റപ്പ ണികളും കുറവായിരിക്കും. മാത്രമല്ല, മഴയും വെയിലും എല്ലാം ഒരുപാട് തവണ വന്നാലും വലിയ പരിക്കുകൾ ഇല്ലാതെ പാർക്ക് നിലനിൽക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതിന് അനുസരിച്ചുള്ള ഡിസൈനുകളും പരിഷ്കാരങ്ങൾ ആണ് പാർക്കിൽ വരുന്നത്.