മലപ്പുറം ജില്ലാ ഒ ഐ.സി.സി. റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.


ഒ ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയ്‌യുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും, രാഹുൽ ഗാന്ധി ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. രാജ്യത്തു അരാജ കത്വം സൃഷ്ഠിക്കാൻ മനഃപൂർ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘ ട്ടത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി എല്ലാവരും രംഗത്ത് വരണമന്നു ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഹൃസ്വ സന്ദർശനത്തിന് റിയാദിൽ എത്തിയ ന്യൂനപക്ഷ സെൽ ഭാരവാഹികളായ സെക്രട്ടറി സലാം തെന്നലയെ ഭാസ്കരനും , ആഷിക്ക് വിവയെ ഉണ്ണികൃഷ്‍ണനും ഷാൾ അണിയിച്ചു സ്വീകരിച്ചു. സഫ മക്ക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി സകീർ ദാനത്ത് അദ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അമീർ പട്ടണത്ത് ഉത്‌ഘാടനം ചെയ്‌തു. ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനി കടവ്, മുഹമ്മദലി മണ്ണാർക്കാട്, സലിം കളക്കര,നവാസ് വെള്ളിമാടുകുന്നു, സിദ്ധിഖ് കല്ലുപറമ്പൻ, , വിനീഷ് ഒതായി, അബ്ദുല്ല വല്ലഞ്ചിറ, വിവിധ ജില്ലാ പ്രസിഡന്റുമാരായ സുഗതൻ നൂറനാട്, ഹർഷദ് എം. ടി., സജീർ പൂന്തുറ, ഫൈസൽ പാലക്കാട്, ആശംസ പ്രസംഗം നടത്തി. ജില്ലാ ഭാരവാഹികളായ സൈനുദ്ധീൻ വെട്ടത്തൂർ, സമീർ മാളിയേക്കൽ, ഷറഫു ചിറ്റൻ, അൻസർ വാഴക്കാട്, ഷാനവാസ് ഒതായി, ബനൂജ്തു പൂക്കോട്ടുംപാടം ടങ്ങിയവർ നേതൃത്വം കൊടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ജംഷദ്‌ തുവൂർ സ്വാഗതവും വഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.


Read Previous

ഇഫ്താർ സ്നേഹവിരുന്നൊരുക്കി റിയാദ് ടാക്കീസ്

Read Next

വലപ്പാട് പ്രവാസി ഇഫ്താർ സംഗമം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »