ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പറവൂര്‍/റിയാദ് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളത്തിന്‍റെ പ്രതിപക്ഷ നേതാവുമായ വി ഡി സതീശനെ പറവൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധീക് കല്ലൂപറമ്പനും കുടുംബവും സന്ദര്‍ശിച്ചു.

ദീര്‍ഘകാലമായുള്ള സൗഹൃദം പുതുക്കുന്നതിനായിട്ടാണ് അദ്ദേഹം പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ചത് അവധിക്ക് നാട്ടില്‍ പോകുന്ന വേളയില്‍ അദ്ദേഹത്തെ സന്ദര്‍ശികാറുണ്ടെന്ന് സിദ്ധീക് കല്ലൂപറമ്പന്‍ പറഞ്ഞു. മുന്‍ റിയാദ് പ്രവാസിയും കോണ്‍ഗ്രസ് നേതാവുമായ ജമാല്‍ പറവൂരും കൂടികാഴ്ചയില്‍ ഉണ്ടായിരുന്നു

റിയാദ് ഒ ഐ സി സി തെരെഞ്ഞെടുപ്പും പുതിയ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി മുന്നോട്ടു വെച്ച കോണ്‍ഗ്രസിന്‍റെ ജന്മദിനത്തില്‍ നടത്തിയ 138 ചലഞ്ച് മൂന്നാം സ്ഥാനം നേടി വന്‍ വിജയമാക്കിയതിനും റിയാദില്‍ ഓ ഐ സി സിയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തതിനും പ്രതിപഷ നേതാവ് പ്രത്യേകം അഭിനന്ദിക്കുകയും ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു സൗദിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രത്യേകം അഭിനന്ദിക്കുകയും, റിയാദിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചതായും തിരക്കുകള്‍ ഒഴിഞ്ഞാല്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചതായി കല്ലൂപറമ്പന്‍ പറഞ്ഞു

