ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

- കൊച്ചി: കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഹൈക്കോടതിയെ സമീപിച്ചത്. https://malayalamithram.in/no-cbi-probe-on-k-phone-vd-satheesans-petition-was-rejected/
2. ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിയിൽ
കണ്ണൂർ: ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവ സാനമായി കാണാനായി ഡൽഹിയിലേക്ക് പോകാൻ വേണ്ടിയാണ് അദ്ദേഹം ഇൻഡിഗോയിൽ കയറിയത്. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പോയത്. രണ്ട് വർഷത്തിനു ശേഷമാണ് അദ്ദേഹം ഇൻഡിഗോയിൽ യാത്ര ചെയ്യുന്നത്.https://malayalamithram.in/ending-the-boycott-ep/
3.ഡബ്ല്യു.സി.സിയ്ക്കെതിരേ ഫെഫ്ക; പവർ ഗ്രൂപ്പ് വ്യാഖ്യനങ്ങൾ വ്യക്തമായ ലക്ഷ്യത്തോടെ സൃഷ്ടിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഫെഫ്ക രംഗത്ത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ (ഡബ്ല്യു.സി.സി.) ആരോപണങ്ങള്‍ക്ക് മറുപടിനല്‍കിയും ഫെഫ്ക വിശകലനരേഖ പുറത്തിറക്കി. ഡബ്ല്യു.സി.സി. അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കു ന്നുവെന്ന വാദത്തെ അവര്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സഹിതം വ്യക്ത മാക്കുന്ന കുറിപ്പാണ് പുറത്തിറ ക്കിയത്. പതിനഞ്ചംഗ പവര്‍ഗ്രൂപ്പ്, മാഫിയ തുടങ്ങിയ വ്യാഖ്യാനങ്ങള്‍ ഹേമ കമ്മറ്റിക്കു മുന്‍പില്‍ വ്യക്തമായ ലക്ഷ്യങ്ങളോടെ ചില സാക്ഷികള്‍ നിര്‍മിച്ചതാണെന്നും കുറ്റപ്പെടുത്തുന്നു.https://malayalamithram.in/fefca-against-wcc/
4. മലപ്പുറത്ത് രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുത്തേടത്താണ് ദാരുണ സംഭവമുണ്ടായത്. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്.https://malayalamithram.in/two-children-hanged-to-death-in-malappuram/
5.പി വി അൻവറിന്റെ കുടുംബത്തെ വകവരുത്തും’; ഊമക്കത്തിലൂടെ വധഭീഷണി: സംരക്ഷണം വേണമെന്ന് എംഎൽഎ
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി എത്തിയത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. https://malayalamithram.in/pv-will-destroy-anwars-family-death-threat-through-silence-mla-wants-protection/
