ലണ്ടൻ : മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. ഇരുവരും അവിചാരിതമായാണ് വിദേശത്ത് കണ്ടുമുട്ടിയതെന്നാണ് വിവരം. മമ്മൂട്ടിയും കുടുംബവും കുറച്ചു ദിവസം മുമ്പാണ് ലണ്ടനിൽ എത്തിയത്. രണ്ട് പേരും ഒരുപാട് നേരം ഒന്നിച്ച് സമയം ചെലവഴിച്ച ശേഷം ആണ് പിരിഞ്ഞത്. ഇതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

സിനിമാ രംഗത്തുള്ള കലാകാരൻമാർക്ക് യുഎഇ ഗോൾഡൻ വിസ നൽകാൻ തീരുമാനി ച്ചിപ്പോൾ ആദ്യമായി ഗോൾഡൻ വിസ ലഭിച്ച രണ്ട് പേർ മമ്മുട്ടിയും മോഹൻലാലും ആയിരുന്നു. ഇവർക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് വഴി തെളിയിച്ചതിൽ യൂസഫലിയുടെ ഇടപെടൽ ഉണ്ടായിരുന്നു.
അടുത്തിടെ യൂസഫലിയുടെ സഹോദരൻ എംഎ അഷ്റഫലിയുടെ മകളുടെ വിവാഹ ത്തിന് താരവും കുടുംബവും എത്തിയിരുന്നു. മമ്മുട്ടി, മോഹൻലാൽ , ജയറാം, ദലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയ താരങ്ങൾ കുടംബത്തോടൊപ്പം ആയി രുന്നു വിവാഹത്തിന് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ വെെറ ലായിരുന്നു.