Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലയാളികളായ പ്രവാസികളെ ബാധിച്ചേക്കും: സൗദി ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍കരണം ഇന്ന് മുതല്‍


റിയാദ്: സൗദി അറേബ്യയിലെ ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍കരണം ഇന്ന് മുതല്‍ പ്രാബല്യ ത്തില്‍. ജനറല്‍, സ്പെഷ്യല്‍ മെഡിക്കല്‍ കോംപ്ലക്സുകളിലെ ഫാര്‍മസികളില്‍ 35 ശതമാനവും ആശു പത്രികളിലെ ഫാര്‍മസികളില്‍ 65 ശതമാനവുമാണ് സ്വദേശിവല്‍കരണം നടപ്പിലാക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസനമന്ത്രാലയം അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ഫാര്‍മസി മേഖലയില്‍ ജോലി ചെയ്യുന്ന ഒട്ടേറെ പ്രവാസി മലയാളികളെ ഇത് ബാധിച്ചേ ക്കുമെന്നാണ് വിവരം. ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികള്‍, മരുന്ന് മൊത്ത വിതരണ കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ 55 ശതമാനം തൊഴിലുകള്‍ സൗദി പൗരന്മാര്‍ക്ക് നീക്കിവെക്കണം. സൗദി പൗരന്മാരായ ഫാര്‍മസിസ്റ്റുകള്‍ക്ക് കുറഞ്ഞ ശമ്പളം 7,000 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഇവര്‍ക്ക് തൊഴിലില്‍ ആവശ്യമായ റിക്രൂട്ട്‌മെന്റ്, പരിശീലനം എന്നിവയ്ക്ക് സാമ്പത്തിക സഹായവും നല്‍കും.

ഫാര്‍മസി മേഖലയിലെ 22 അംഗീകൃത തൊഴിലുകള്‍ സ്വദേശിവല്‍കരണ പരിധിയില്‍ ഉള്‍പ്പെടു ന്നതാണ്. ജനറല്‍ ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഫാര്‍മസിസ്റ്റ്, ഫാര്‍മസി ടെക്‌നീഷ്യന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. 2024 ലെ കണക്ക് പ്രകാരം സൗദിയില്‍ ഏകദേശം 14,000 ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 85 ശതമാനം സ്വകാര്യ ഫാര്‍മസികളും 15 ശതമാനം ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും പ്രവര്‍ത്തിക്കുന്നവയുമാണ്.


Read Previous

പാലോട് രവി ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു, ചില വാക്കുകള്‍ ഉചിതമായിരുന്നില്ല: എന്‍ ശക്തന്‍

Read Next

2024 ല്‍ മാത്രം വിലക്ക് നേരിട്ടത് 69,654 പേര്‍; വിവിധ കേസുകളില്‍പ്പെട്ട് കുവൈറ്റില്‍ യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »