Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങി മണിക്കൂറുകൾക്കുള്ളിൽ മരണം, മലയാളിയുടെ മൃതദേഹം നാട്ടിലേക്കയച്ചു


റിയാദ്: റിയാദ് എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ച തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി (59)യുടെ മൃതദേഹം നാട്ടിലേക്കയച്ചു. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സിദ്ദിഖ് തുവ്വൂരും രാജു ഇടശ്ശേരി പാപ്പുകുട്ടിയുടെ സുഹൃത്തുക്കളായ അനൂപ്, സുമേഷ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.

അൽ ജൗഫ് മൈഖോവയിൽ ജോലി ചെയ്ത് വരികയായിരുന്നു. തിങ്കളാഴ്ച രാത്രി കൊച്ചിയിൽ നിന്ന് പുറപ്പെട്ട സൗദി എയർലൈൻസിൽ എത്തിയ ഇദ്ദേഹം രാവിലെ റിയാദിൽ വിമാനമിറങ്ങിയതായിരുന്നു. കണക്ഷൻ വിമാനത്തിൽ അൽ ജൗഫിലേക്ക് പോകേണ്ടതായിരുന്നു. റിയാദിൽ നിന്നും അൽ ജൗഫിലേ ക്കുള്ള ഡൊമസ്ടിക് വിമാനം നഷ്ടമായതിനെ തുടർന്ന് ബസിൽ പുറപ്പെടാനിരിക്കെയാണ് കുഴഞ്ഞു വീണത്.

റിയാദ് എയർപോർട്ടിൽ നിന്ന് ഉടൻ തന്നെ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണം സ്ഥിരീകരിച്ച ശേഷം പിന്നീട് മൃതദേഹം റിയാദ് ശുമൈസി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. റിയാദിൽ നിന്നും 1100 കിലോമീറ്റർ അകലെ അൽ ജൗഫ് മൈഖോവയിൽ 30 വർഷത്തിലധികമായി മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബമാണ്. ഒരു മകളുടെ വിവാഹം കഴിഞ്ഞു.


Read Previous

ഗാസയിൽ 72 മണിക്കൂറിനുള്ളിൽ 21 കുട്ടികൾ പട്ടിണി കിടന്ന് മരിച്ചു: ഐക്യരാഷ്ട്രസഭ

Read Next

മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും”കേളി ന്യൂസനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »