കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങള്‍ക്കൊപ്പം കേരളീയരുടെ അരിയാ ഹാരത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്ത് അരി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

2011-12 ല്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗം. 2022-23ല്‍ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്ര ദേശങ്ങളില്‍ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ഡാറ്റയില്‍ പറയുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യം 50 ശതമാനം കുറഞ്ഞുവെന്ന് അരി മില്‍ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. ദിവസം മൂന്ന് തവണ അരിയും അരി ഉല്‍പ്പന്നങ്ങളും കഴിച്ചിരുന്ന ആളുകള്‍ ഇപ്പോള്‍ പ്രഭാതഭക്ഷ ണത്തിനും അത്താഴത്തിനും ഗോതമ്പ് ആണ് തെരഞ്ഞെടുക്കുന്നത്. ഭക്ഷണശീലങ്ങ ളിലെ മാറ്റം കണക്കിലെടുത്ത്, അരി മില്ലുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ തുടങ്ങി യിരിക്കുകയാണ്.
”അരിയുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കേരളീയര്‍ക്കിടയില്‍ ഗോതമ്പ് ഉല്‍പ്പ ന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. പല യുവാക്കളും ഉച്ചഭക്ഷണത്തിന് ഊണ്ണിന് പകരം രണ്ട് വടയോ മുട്ട പഫ്‌സോ ആണ് ഇഷ്ടപ്പെടുന്നതെന്ന് കീര്‍ത്തി നിര്‍മ്മല്‍ റൈസ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസ് പറഞ്ഞു.
‘അരി കഴിക്കുന്നവരില്‍ മട്ട ഇനം തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടില്‍ പോലും മട്ട അരിയുടെ വില്‍പ്പന വര്‍ദ്ധിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് മട്ട അരി കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിമാസം 20 കണ്ടെയ്നര്‍ അരി യുകെയിലേക്ക് ഞങ്ങള്‍ കയറ്റുമതി ചെയ്യുന്നു,’- ജോണ്‍സണ്‍ വര്‍ഗീസ് പറഞ്ഞു.
അതേസമയം എണ്ണയില്‍ വറുത്ത് കോരിയ സാധനങ്ങള്‍ അടക്കമുള്ള അനാരോഗ്യ കരമായ ഭക്ഷണങ്ങളുടെ ഉപഭോഗവും കേരളീയര്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ‘ആളുകള്‍ അരി ഉപഭോഗം കുറച്ചിട്ടുണ്ടെങ്കിലും ആരോഗ്യ കരമായ ഭക്ഷണം തെരഞ്ഞെടുക്കാതിരിക്കുന്ന പ്രവണത കാണുന്നുണ്ട്.
അരി ഗ്ലൂക്കോസും ലിപിഡ് അളവും വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിതവണ്ണത്തിന് കാരണ മാകുന്നു,’- പ്രമേഹ വിദഗ്ധന്‍ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. കേരളത്തില്‍ പൊണ്ണത്തടി ആശങ്കാജനകമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 20 വയസ്സിനു മുകളിലുള്ളവരില്‍ 90 ശതമാനത്തിലധികം പേരും പൊണ്ണത്തടി വിഭാഗത്തിലാണെന്നും ജ്യോതിദേവ് പറഞ്ഞു.