ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോട്ടയം: സുസ്ഥിരവികസന ലക്ഷ്യത്തിന് യു.എന്‍. നിശ്ചയിച്ച മാലിന്യനിര്‍മാര്‍ജന ലക്ഷ്യത്തില്‍ സൗദി അറേബ്യയെ മുന്നിലെത്തിച്ച് ഒരു മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്. സൗദി അറേബ്യയില്‍ പൊതുസ്ഥലമാലിന്യവും റോഡിലെ തകരാറുകളുമടക്കം പൊതുസുരക്ഷയ്ക്ക് ഹാനികരമായ പ്രശ്‌നങ്ങളും ഒന്‍പതുമാസമായി കണ്ടെത്തുന്നത് മലയാളിയായ അജിത് നായരുടെ നേതൃത്വത്തിലുള്ള കമ്പനി വികസിപ്പിച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ്.
ബെംഗളൂരു ആസ്ഥാനമായുള്ള ‘ക്യാംകോം’ എന്ന സ്റ്റാര്‍ട്ടപ്പാണ് നിര്‍മിതബുദ്ധി അടിസ്ഥാനമാക്കി ലാര്‍ജ് വിഷന്‍ മോഡല്‍ തയ്യാറാക്കിയത്. ക്യാംകോം വിഷന്‍ പ്ലാറ്റ്‌ഫോം എന്നാണ് പേര്. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് കോട്ടയം മാന്നാനം സ്വദേശി അജിത് നായര്‍.
2017 സെപ്റ്റംബറില്‍ അജിത് നായര്‍, എന്‍ജിനീയര്‍മാരായ ഉമേഷ് (ഉമാ മഹേഷ്), മഹേഷ് സുബ്രഹ്‌മണ്യന്‍ എന്നിവരുമായി ചേര്‍ന്നാണ് ‘ക്യാംകോം’ തുടങ്ങിയത്. ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദവും ഹോസ്പിറ്റാലിറ്റി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി ചില വിദേശകമ്പനികളിലും വിപ്രോയിലും ജോലിചെയ്ത ശേഷമാണിത് തുടങ്ങിയത്.
അപകടങ്ങളില്‍പെടുന്ന വാഹനങ്ങളുടെ നാശനഷ്ടം നിര്‍മിതബുദ്ധി ഉപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി വിലയിരുത്തുന്ന സോഫ്ട്‌വേറാണ് ആദ്യം പുറത്തിറക്കിയത്. വാഹനങ്ങളുടെ ചിത്രങ്ങളെ സൂക്ഷ്മമായി വിശകലനംചെയ്ത് നേരിയ കേടുപാടുപോലും വ്യക്തമായി മനസ്സിലാക്കി നഷ്ടംനിശ്ചയിക്കാന്‍ സാധിക്കും. മഹീന്ദ്ര, ടി.വി.എസ്. തുടങ്ങിയ വാഹന നിര്‍മാതാക്കളും ബജാജ് അലയന്‍സ്, എസ്.ബി.ഐ. ജനറല്‍ തുടങ്ങി ഇന്ത്യയിലെ ആറ് ഇന്‍ഷുറന്‍സ് കമ്പനികളും ഈ സേവനം ഉപയോഗിക്കുന്നു.
അഞ്ചുവര്‍ഷം മുമ്പ് സൗദിയില്‍ പൊതുസ്ഥലത്തെ മാലിന്യമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ ചിത്രങ്ങളെടുത്ത് അറിയിക്കാന്‍ പൗരന്‍മാര്‍ക്കായി ‘സ്നാപ് ആന്‍ഡ് സെന്‍ഡ്’ എന്ന ഒരു ആപ് പുറത്തിറക്കി. കുറഞ്ഞകാലംകൊണ്ട് 2.5 ദശലക്ഷം ചിത്രങ്ങളാണ് സര്‍ക്കാരിന് കിട്ടിയത്. ഇവ വിശകലനംചെയ്യാനും പ്രശ്‌നം പരിഹരിക്കാനും മറ്റും സംവിധാനം വേണമെന്നായി.
ഇതിനു കഴിയുന്ന ഒരു കമ്പനിയെ കണ്ടെത്താന്‍ കെയര്‍ണി എന്ന അന്താരാഷ്ട്ര ഏജന്‍സിയെ സൗദി ചുമതലപ്പെടുത്തി. ആ അന്വേഷണം എത്തിനിന്നത് ക്യാംകോമിലാണ്. ഇന്ന് എ.ഐ. പിന്തുണയോടെ 43-തരം മലിനീകരണം കണ്ടെത്താന്‍ ക്യാംകോമിന്റെ പ്ലാറ്റ്ഫോമിന് കഴിയുന്നു. സൗദി സര്‍ക്കാരിന്റെ വരുമാനം 32 ശതമാനം വര്‍ധിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടി. ‘ലാര്‍ജ് വിഷന്‍ മോഡലി’നെക്കുറിച്ച് അദ്ദേഹം ശ്രദ്ധയോടെകേട്ടു. ഇപ്പോള്‍ സൂറത്ത്, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ഇന്ദോര്‍ നഗരഭരണകൂടങ്ങള്‍ക്കായി ക്യാംകോം വിഷന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചനടക്കുകയാണ്. ജര്‍മനി, മൗറീഷ്യസ്, യു.എ.ഇ., ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളും സേവനത്തിനായി ക്യാംകോമിനെ സമീപിച്ചിട്ടുണ്ട്” 51-കാരനായ അജിത്ത് പറഞ്ഞു.
