ഒമാൻ: മലയാളി ബാലന്‍ ഒമാനില്‍ മരിച്ചു. നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആര്യന്‍ രാജ് ആണ് മരിച്ചത്. നിസ്വയിലെ ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ് മരിച്ച ആര്യന്‍ രാജ്.

നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ ഡൊമനിക് ജോര്‍ജ് അനുശോചനം അറിയിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ നിസ്വക്ക് ഞായറാഴ്ച അവധിയായിരുന്നു. സഹോദരന്‍ അനന്‍ രാജ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, നിസ്വ ഇന്ത്യന്‍ സ്‌കൂള്‍)