ഷാർജയിൽ മലയാളി വനിതാ ഡോക്ടർ അന്തരിച്ചു. മൂവാറ്റുപുഴ സ്വദേശി ഷെർമിൻ ഹാഷിം അബ്ദുൽ കരീമാണ് മരിച്ചത്. 42 വയസായിരുന്നു. ഷാർജയിൽ യൂനിവേഴ്സിറ്റി ഓഫ് ഷാർജയിലെ കോളജ് ഓഫ് ഡെന്റൽ മെഡിസിനിൽ ഡോക്ടറായി പ്രവർത്തി ക്കുകയായിരുന്നു ഷെർമിൻ.

ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. ഹാഷിർ ഹസൻ ആണ് ഭർത്താവ്. മംഗളൂരു യേനപോയ ഡെന്റൽ കോളജിലെ 1998 ബാച്ച് വിദ്യാർത്ഥിനിയായി രുന്നു. മണിപ്പാൽ കെഎംസി ആശുപത്രിയിൽ നിന്നു എംഡിഎസ് നേടി.
വർഷങ്ങളായി ഷാർജയിലാണ് കുടുംബം താമസ്. അഫ്രീൻ, സാറ, അമൻ എന്നിവരാണ് മക്കൾ. എംബാം ചെയ്ത ശേഷം മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും .