ഫ്ലോറിഡയിൽ രോഗിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലീലാമ്മ ലാൽ മരിച്ചു


ഫ്‌ലോറിഡ: ഫ്ലോറിഡയിൽ രോഗിയുടെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി നഴ്സ് ലീലാമ്മ ലാൽ(67) മരിച്ചു. ഫെബ്രുവരി 18 നാണ് എച്ച്സിഎ ഫ്‌ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ നഴ്സായ ലീലാമ്മക്ക് രോ​ഗിയുടെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റത്.

സംഭവത്തില്‍ പ്രതിയായ സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. പ്രതിയുടെ ആക്രമണത്തിൽ നഴ്സിന്റെ മുഖത്തും കണ്ണുകളിലും ഗുരുത രമായി പരിക്കേറ്റിരുന്നു, ഗുരുതരാവസ്ഥയിലായ നഴ്‌സിനെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറിക്കിനെ പരിചരിക്കുന്നതിനിടെയാണ് നഴ്സിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം പ്രതി ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും പോലീ സ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു, തുടര്‍ന്ന് കൊലപാതക ശ്രമത്തിന് കേസെടുത്ത തായി പാം ബീച്ച് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.


Read Previous

നാടകങ്ങളിൽ കൂടുതൽ എണ്ണയൊഴിക്കാനില്ലെന്ന് തരൂർ, അഭിമുഖത്തിന്റെ തലക്കെട്ടിനോട് യോജിക്കുന്നില്ല; പരിധിവിട്ടിട്ടില്ലെന്ന് പിന്തുണച്ച് കെ മുരളീധരൻ

Read Next

കൂടുതൽ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; തീരദേശവാസികൾക്ക് പ്രത്യേക നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »