മക്ക: വിശുദ്ധ ഹജ് കർമത്തിനായി സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി മക്കയിൽ എത്തിയ മലയാളി തീർഥാടക മതാഫിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോൽപലം സ്വദേശിനി കുപ്പാട്ടിൽ സാജിദ (50) യാണ് ഹറമിൽ കുഴഞ്ഞു വീണ് മരിച്ചത്.

മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നു.