മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ മരിച്ച നിലയില്‍; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍


ബംഗളൂരു: വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി തറയില്‍ ടിഎം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) ആണ് മരിച്ചത്. രാജകുണ്ഡെയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഷാമിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മത്തിക്കര എംഎസ് രാമയ്യ കോളജിലെ മൂന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായി രുന്നു. ഒപ്പം താമസിച്ചിരുന്നവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്ച ഇവര്‍ തിരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

സംഭവത്തില്‍ രാജകുണ്ഡെ പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.


Read Previous

പകുതിയോളം എംഎല്‍എമാര്‍ പങ്കെടുത്തില്ല; മുഖ്യമന്ത്രി വിളിച്ച യോഗം പാളി: മണിപ്പൂര്‍ ബിജെപിയില്‍ ഭിന്നത രൂക്ഷം

Read Next

ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ്-പാകിസ്ഥാൻ-ചൈന സഖ്യം? ഇന്ത്യയെ അവഗണിച്ച് ബംഗ്ലാദേശ് പാകിസ്ഥാന് കൈകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »