ദുബായ്‌യില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു


ഇടുക്കി: ദുബായ്‌യില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. വാഗമണ്‍ ഏലപ്പാറ സ്വദേശി ഹാബേല്‍ അനില്‍ ദേശായ്‌യാണ് (30) മരിച്ചത്. ഞായറാഴ്‌ച (ഓഗസ്റ്റ് 18) പുലർച്ചെ അഞ്ച് മണിയോടെ ജുമൈറ ബീച്ചിലാണ് അപകടമുണ്ടായത്.

ദുബായ്‌യില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നിഷ്യനായി ജോലി ചെയ്‌തുവരിക യായിരുന്നു ഹാബേല്‍. അവധി ദിനമായതിനാല്‍ ഞായറാഴ്‌ച രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാനായാണ് ബീച്ചില്‍ പോയത്. നീന്തല്‍ അറിയാത്തതിനാല്‍ ഹാബേല്‍ വെള്ളത്തില്‍ ഇറങ്ങിയിരുന്നില്ല.

കരയില്‍ ഇരിക്കുകയായിരുന്ന ഹാബേലിനെ പിന്നീട് കാണാതായി. തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കടലില്‍ മുങ്ങിപ്പോയതായി സംശയം തോന്നിയതിനെ തുടർന്ന് കൂട്ടുകാർ ദുബായ്‌ സിവില്‍ ഡിഫൻസില്‍ വിവരം അറിയിക്കുകയായിരുന്നു. സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലി ലാണ് ഹാബേലിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ ദുബായ്‌ റാഷിദിയ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദുബായ്‌യിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സാമൂഹിക പ്രവർത്തകനായ നാസർ വാടാനപ്പള്ളി പറഞ്ഞു. ഇടുക്കി ബേതല്‍ ഹൗസില്‍ ആബേലാണ് പിതാവ്. മാതാവ് അനിമോള്‍. സഹോദരി അഭിരാമി.


Read Previous

അധികം പതപ്പിക്കാൻ നിൽക്കണ്ട, നിങ്ങൾ പെൻഷൻ വാങ്ങില്ല’; കാഫിർ വിവാദത്തിൽ പോലീസുകാരോട് കെ മുരളീധരൻ

Read Next

യുഎഇയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »