Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാലിദ്വീപ് ഇസ്ലാമിക രാജ്യം, ഇസ്ലാം ദ്വീപിൻ്റെ അനുഗ്രഹം: ഇന്ത്യയ്ക്ക് മാലിദ്വീപിൻ്റെ പരോക്ഷ മറുപടി


മാലിദ്വീപ് ഇസ്ലാമിക രാജ്യമായതിൽഅഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കി മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. തിങ്കളാഴ്ച പാർലമെൻ്റ് യോഗത്തിലെ തൻ്റെ ആദ്യ പ്രസിഡൻ്റ് പ്രസംഗത്തിലാണ് മുയിസു ഇക്കാര്യം വ്യക്തമാക്കിയത്. പ്രസംഗത്തി നിടയിൽ ഇന്ത്യയുടെ പേര് എടുത്തു പറയാതെ മുയിസു വിമർശനവും ഉന്നയിച്ചു.  ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യം ഉയർത്തി അധികാരത്തിലെത്തിയ മുയിസു, രാജ്യത്തിൻ്റെ പരമാധികാരത്തോട് തൻ്റെ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ അതിനെതിരെ ഉറച്ചുനിൽക്കുമെന്നും ഒരു കാരണവശാലും ‘ബാഹ്യസമ്മർദത്തിന്’ വഴങ്ങില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. 

പാർലമെൻ്റിനെ അഭിസംബോധന ചെയ്ത തൻ്റെ ആദ്യ പ്രസംഗത്തിൽ, മാലിദ്വീപിലെ ഇന്ത്യൻ സൈനികരുടെ സാന്നിധ്യത്തെക്കുറിച്ചും മുയിസു പരാമർശം ഉന്നയിച്ചു. ഭൂരിഭാഗം മാലദ്വീപുകാരും തൻ്റെ സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്നാണ്  താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സൈനികരുടെ സാന്നിധ്യം തൻ്റെ സർക്കാർ അവസാനിപ്പിക്കുമെന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാലിദ്വീപിലെ ജനങ്ങൾക്കായി തങ്ങളുടെ സർക്കാർ മൂലം ഒരിക്കൽ നഷ്ടപ്പെട്ട സ്വന്തം സമുദ്ര പ്രദേശം തിരിച്ചുപിടിക്കുമെന്നും മുയിസു വ്യക്തമാക്കി. ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫിക് കരാറിനെ ചൂണ്ടിക്കാട്ടിയാണ് മുയിസു ഈ പ്രഖ്യാപനം നടത്തിയത്. മാലിദ്വീപിൻ്റെ പരമാധികാരം ലംഘിക്കുന്ന ഒരു ഉടമ്പടിയും ഒരു രാജ്യവുമായി ഉണ്ടാകരുതെന്നും മുയിസു ഓർമ്മിപ്പിച്ചു. 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശനത്തിനിടെയാണ് ഹൈഡ്രോഗ്രാഫിക് കരാർ ഒപ്പിട്ടത്. ഈ കരാർ പ്രകാരം, മാലിദ്വീപിലെ സമുദ്രമേഖലയിൽ ഇന്ത്യ ഹൈഡ്രോഗ്രാഫിക് സർവേ നടത്താറുണ്ടായിരുന്നു, ഇതിനായി നിരവധി ഇന്ത്യൻ കപ്പലുകൾ സമുദ്രമേഖലയിൽ വിന്യസിച്ചിരുന്നു.


Read Previous

‘അറസ്റ്റില്‍ രാജ്ഭവനും പങ്ക്, തിരക്കഥ 2022 മുതല്‍ തയ്യാറായിരുന്നു’; ജാര്‍ഖണ്ഡ് നിയമസഭയില്‍ ആഞ്ഞടിച്ച് ഹേമന്ത് സോറന്‍

Read Next

ഹൃദയാഘാതം; പ്രവാസി മലയാളി വീട്ടമ്മ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »