ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ജനസംഖ്യാനിയന്ത്രണത്തിന്റെ സുപ്രധാന ഭാഗമാണ് പുരുഷ വന്ധ്യംകരണം അഥവാ വാസെക്ടമി എന്നറിയപ്പെടുന്ന പ്രക്രിയ. സ്ഖലനം ഉണ്ടാവുമ്പോൾ ബീജം പുറത്തേക്കു വരാതിരിക്കാനുള്ള വേദന രഹിതമായ മാർഗമാണിത്. എന്നാൽ സ്ത്രീകളിൽ ചെയ്യുന്നതിനേക്കാൾ എളുപ്പമുള്ള ഈ ജനന നിയന്ത്രണ പ്രക്രിയയെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകൾ എങ്ങും നിലനിന്നു പോരുന്നുണ്ട്. അവ ഏതെല്ലാമെന്നും അതിനു പിന്നിലെ വാസ്തവം എന്തെന്നും മനസ്സിലാക്കാം
പുരുഷ വന്ധ്യംകരണം വേദനയേറിയ പ്രക്രിയയോ? : ഒരു നുള്ളോ അല്ലെങ്കിൽ സൂചി കൊണ്ടുള്ള കുത്തോ എങ്ങനെയുണ്ടാവും അത്രമാത്രമേ ഈ പ്രക്രിയക്ക് വിധേയരാവുന്നവർക്കും സംഭവിക്കു ള്ളൂ. വൃഷണ പ്രദേശത്ത് ലോക്കൽ അനസ്തേഷ്യയോ മരവിക്കാനുള്ള മറ്റേതെങ്കിലും മാർഗമോ സ്വീകരിച്ച ശേഷം മാത്രമേ ഡോക്ടർ ഈ പ്രക്രിയയിലേക്ക് കടക്കൂ. ചെയ്ത ശേഷം വേദന ഉണ്ടാവാതിരിക്കാൻ മരുന്നുകൾ നൽകാറുമുണ്ട്
പുരുഷ വന്ധ്യംകരണം പുനഃസ്ഥാപിക്കാൻ കഴിയാത്തതോ? ജനന നിയന്ത്രണത്തിനുള്ള സ്ഥിരമായ രീതിയായാണ് വാസ്‌കറ്റമിയെ കരുതുന്നത്. പഴയ രീതിയിലേക്കുള്ള മടങ്ങിപ്പോക്ക് അതിനേക്കാളും ദുർഘടമാകാൻ സാധ്യതയുണ്ട്. ആദ്യത്തെ മൂന്നു വർഷത്തിനുള്ളിൽ ആണെങ്കിൽ പഴയ നിലയിലേക്ക് എത്താനുള്ള സാധ്യത 75 ശതമാനം ഉണ്ടെന്നാണ് കണക്ക്. അതുകഴിഞ്ഞാൽ വിജയസാധ്യത കുറഞ്ഞേക്കും
പുരുഷ വന്ധ്യംകരണം ദൈർഖ്യമേറിയതും ബുദ്ധിമുട്ടേറിയതുമോ? ഇത് വളരെ ലളിതവും വേഗത്തി ലുള്ളതുമായ ഒരു പ്രക്രിയയാണ്. ഒരു ആശുപത്രി സൗകര്യത്തിൽ നടപടിക്രമത്തിന് വിധേയനായ വ്യക്തിക്ക് അതേ ദിവസം തന്നെ മടങ്ങാം. മൂന്നു നാല് ദിവസങ്ങൾക്കുള്ളിൽ, അയാൾക്ക് ഓഫീസ് / ജോലി പുനഃരാരംഭിക്കാൻ കഴിയും. ഒരാഴ്ചയ്ക്കുള്ളിൽ ലൈംഗിക പ്രവർത്തനങ്ങളും, സാധാരണ വ്യായാമവും നടത്താൻ കഴിയും. പതിനഞ്ചു ദിവസത്തിനുള്ളിൽ പൂർണ്ണമായും സുഖം പ്രാപിക്കുകയും ചെയ്യും
ലിംഗോദ്ധാരണം, രതിമൂര്‍ച്ഛ, ലൈംഗികതയിലെ താത്‌പര്യം എന്നിവയെ ബാധിക്കുമോ? ലിംഗത്തി ലേക്കുള്ള ശുക്ലത്തിന്റെ ഗതി മുടക്കും എന്നല്ലാതെ ഇത് ജനനേന്ദ്രിയത്തെ ബാധിക്കുകയേ ഇല്ല. ലൈംഗിക തൃഷ്‌ണ അല്ലെങ്കിൽ ലൈംഗികതയിലെ താത്‌പര്യം എന്നിവ നിങ്ങളുടെ ശരീരത്തിലെ ടെസ്‌റ്റോസ്റ്റീറോണിനെ ആശ്രയിച്ചിരിക്കും. ഈ പ്രക്രിയ ഒരിക്കലും ഈ ഹോർമോണിന്റെ ഉത്പ്പാദനത്തെ ബാധിക്കില്ല. ലിംഗോദ്ധാരണം, രതിമൂര്‍ച്ഛ എന്നിവയെ ബാധിക്കില്ല എന്ന് പഠനം തെളിയിച്ചിട്ടുണ്ട്
വാസെക്ടമിക്ക് ശേഷം ശുക്ലം ശരീരത്തിൽ അടിഞ്ഞുകൂടുകയും വൃഷണങ്ങൾ പൊട്ടിത്തെറിക്കു കയും ചെയ്യുമോ? ബീജത്തിൽ കൂടുതലും ശരീര ദ്രാവകങ്ങളായ മ്യൂക്കസ്, എൻസൈമുകൾ, ഫ്രക്ടോസ് മുതലായവയും വളരെ ചെറിയ അളവിൽ ശുക്ലവും അടങ്ങിയിരിക്കുന്നു. ഒരു വാസെക്ടമിക്ക് ശേഷം, ബീജം അടങ്ങിയിട്ടില്ലാത്ത ശുക്ലത്തിന്റെ ഭാഗം പതിവുപോലെ സ്ഖലനം ചെയ്യപ്പെടുകയും ശരീരത്തിൽ അവശേഷിക്കുന്ന ശുക്ലം ഇല്ലാതാവുകയും ആഗിരണം ചെയ്യപ്പെടു കയും ചെയ്യും. ഇത് പുതിയതോ വിചിത്രമോ ആയ സംഭവമല്ല, കാരണം ഒരു വാസക്ടമി ഇല്ലാതെ ഒരു ബീജകോശം പുറത്തുവിടാത്തപ്പോഴെല്ലാം ഇത് സംഭവിക്കുന്നു. കൂടാതെ, സ്ഖലനത്തിന്റെ അളവിൽ കുറവുണ്ടാകുന്നുമില്ല
വാസെക്ടമി പ്രോസ്റ്റേറ്റ് ക്യാൻസറിന് കാരണമാകുമോ? വാസെക്ടമി ചെയ്താൽ പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയോ കാരണമാവുകയോ ഇല്ല. പല ഗവേഷകരും ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ ഇവ രണ്ടും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല
വാസെക്ടമി ഒരു ചെലവേറിയ പ്രക്രിയയാണോ? പ്രത്യുൽപാദന അവകാശങ്ങൾക്ക് സർക്കാർ കുടുംബാസൂത്രണ രീതികൾ സൗജന്യമായി നൽകുന്നു. അതിനാൽ, പ്രവർത്തനക്ഷമമായ ഓപ്പറേഷൻ തിയേറ്ററുകളുള്ള ഏതെങ്കിലും സർക്കാർ ആരോഗ്യ പരിപാലന കേന്ദ്രത്തിൽ പുരുഷ വന്ധ്യംകരണം സൗജന്യമായി നടത്താം