കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം’; മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറെന്ന് മമത


കൊല്‍ക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍ മാരുടെ പ്രതിഷേധത്തിനിടെ രാജിസന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. . ഉന്നതപദവിയില്‍ മതിമറന്നിട്ടില്ലെന്നും മുഖ്യമന്ത്രി പദവിയില്‍നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.

ഡോക്ടര്‍മാര്‍ ചര്‍ച്ചക്കെത്തുമെന്ന് പ്രതീക്ഷിച്ച് രണ്ട് മണിക്കൂറോളം കാത്തുനിന്നതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ രാജിവെക്കാനും തയാറാണെന്ന് പറഞ്ഞത്. താന്‍ രാജിവെക്കാന്‍ തയ്യാറാണെന്നും ആര്‍ജി കര്‍ ആശുപത്രിയില്‍ കൊലചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കുക തന്നെയാണ് തന്റെയും ആവശ്യമെന്നും മമത പറഞ്ഞു.

കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും തത്സമയസംപ്രഷണം വേണമെന്ന ആവശ്യം നിരാകരിച്ചു. 15-ല്‍ കൂടുതല്‍ ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.


Read Previous

വളരെ ലളിതമായ തന്ത്രം; ഉൾക്കനമില്ലാത്ത നേതാവെന്നു ട്രംപ് സ്ഥിരം ആക്ഷേപിക്കുന്ന കമല ഹാരിസ് അദ്ദേഹത്തെ പുല്ലു പോലെ വീഴ്ത്തിയത് വിസ്മയമായി. ഹാരിസ് ഈഗോയിൽ കുത്തി ചൊടിപ്പിച്ചപ്പോൾ ട്രംപ് പൊട്ടിത്തെറിച്ചു നിയന്ത്രണം വിട്ടു, ആദ്യ ഡിബേറ്റിൽ കമല ഹാരിസ് അടിച്ചു കയറി.

Read Next

ഇന്ത്യ’ എന്ന ആശയത്തിന്റെ കാവല്‍ക്കാരന്‍; നഷ്ടമായത് ഉറ്റ സുഹൃത്തിനെ: രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »