മമ്മൂട്ടിയുടെ കിടിലൻ സ്റ്റിൽ എത്തി,​ വൈറലായി പുത്തൻലുക്ക്  മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10നു


നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10നാണ് റിലീസ് ചെയ്യുന്നത്. വിഷു റിലീസായെത്തുന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്പ് മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഫാഷൻ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചത്. നീല ബാഗി ജീൻസും വൈറ്റ് റൗണ്ട് നെക്ക് ടീഷർട്ടുമണിഞ്ഞാണ മമ്മൂട്ടിയെ കാണാൻ കഴിയുന്നത്.

കത്തട്ടെ എന്ന അടിക്കുറിപ്പോടെയാണ് ഷാനി ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇത് കത്തും,​ കത്തിപ്പടരുമെന്നും ആരാധകർ ചിത്രത്തിന് കമന്റ് ചെയ്യുന്നുണ്ട് .


Read Previous

നടൻ ജീൻ ക്ലോഡ് വാൻഡാമെക്കെതിരെ കേസ് ലൈംഗിക ബന്ധത്തിനായി അഞ്ചു സ്ത്രീകളെ സമ്മാനമായി വാങ്ങി

Read Next

മാസപ്പടി കേസില്‍ വീണ വിജയനെ പ്രതി ചേര്‍ത്ത് കുറ്റപത്രം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »