
ആരാധകര്‍ക്ക് പെരുന്നാള്‍ ആശംസയുമായി മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെ പുത്തന്‍ ലുക്കി ലുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ആരാധകര്‍ക്ക് ഈദ് ആശംസ നേര്‍ന്നത്. നിമിഷ നേരങ്ങള്‍ ക്കുള്ളിലാണ് മമ്മൂട്ടിയുടെ പോസ്‌റ്റ് ആരാധകര്‍ ഏറ്റെടുത്തത്. ‘എല്ലാവര്‍ക്കും ഈദ് ആശംസകള്‍’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോ പങ്കുവച്ചത്.
നടന്‍ മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബസൂക്കയുടെ റിലീസ് തിയതിയും ട്രെയിലറുമെല്ലാം താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൂടി താരം പങ്കുവച്ചതോടെ ഇത് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്.
നേരത്തെ ജിബിലി ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ബസൂക്ക ടീം ആണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ‘ ജിബിലി സ്റ്റൈല്‍ ബസൂക്ക’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഏപ്രില്‍ 10 ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.
മാര്‍ച്ച് 26 ന് മാസ് ആക്ഷനും ഡയലോഗും ആയി എത്തിയ ട്രെയിലറിനെ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അഞ്ചുമില്യണിലധികം കാഴ്‌ചക്കാരാണ് ഇതുവരെ ട്രെയിലര്‍ കണ്ടത്. അതിലുപരി ചിത്രത്തില്‍ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും പ്രേക്ഷകര്‍ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.