മമ്പാട് കോളേജ് അലുംനി ഗ്രാൻ്റ് ക്വിസ്; മുഹമ്മദ് ഇബ്രാഹിം ഒന്നാമത്.


റിയാദ്: എം.ഇ.എസ് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ റിയാദിലെ ഗ്രാൻ്റ് ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് നടത്തിയ ഗ്രാൻ്റ് ക്വിസ് മത്സരത്തിൽ റിയാദ് മോഡേൺ ഇൻ്റെർനാഷണൽ സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് ഇബ്രാഹിം ഒന്നാം സ്ഥാനം നേടി. റിയാദിലെ തന്നെ അൽ ആലിയ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള അഭിഷേക് രണ്ടും ഡൽഹി പബ്ലിക് സ്‌കൂൾ വിദ്യാർത്ഥി ഡേവിസ് ജോൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 750, 500, 250 സൗദി റിയാലും സർട്ടിഫിക്കറ്റുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനമായി നൽകിയത്.

ഗ്രാൻ്റ് ഹൈപ്പർ മാർക്കറ്റിൽ പ്രത്യേഗം സജ്ജമാക്കിയ വേദിയിൽ നടന്ന മത്സരത്തിൽ റിയാദിലെ വിവിധ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിലായി നിരവധി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

സിജി ഇൻ്റെർനാഷണൽ റിയാദ് ചാപ്റ്റർ ചെയർമാനും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ടെക്നിക്കൽ മാനേജറുമായ നവാസ് റഷീദ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ പ്രസിഡൻ്റ് അമീർ പട്ടണത്ത് അദ്ധ്യക്ഷനായിരുന്നു. ഗ്രാൻ്റ് ഹൈപ്പർ മാനേജിങ്ങ് ഡയറക്റ്റർ സമീർ ബാബു, മാർക്കറ്റിങ്ങ് മാനേജർ ഫറാസ്, അലുംനി രക്ഷാധികാരി റഫീഖ് കുപ്പനത്ത് തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ച് സംസാരിച്ചു.നിർവ്വാഹക സമിതിയംഗം മൻസൂർ ബാബു നിലമ്പൂർ ആമുഖ പ്രഭാഷണം നടത്തി.ഷിഹാബുദ്ദീൻ കുഞ്ചീസ് ക്വിസ് മാസ്റ്റർ ആയിരുന്നു.

സലിം വാലില്ലാപ്പുഴ, സുബൈദ മഞ്ചേരി, ജാസ്മിൻ റിയാസ് തുടങ്ങിയവർ മത്സരാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ബഷീർ.ടി.പി, ഷാജിൽ നിലമ്പൂർ, ഷമീർ. പി.പി, അബ്ദുൾ സലാം തൊടിക പുലം, അബ്ദുൾ ലത്തീഫ്, ഹസീന മൻസൂർ, മുജീബ് പള്ളിശ്ശേരി, ഷമീർ കരുവാടൻ തുടങ്ങിയവർ ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ ഹർഷദ് .എം.ടി, സഫീർ തലാപ്പിൽ, മുഹമ്മദ് റിയാസ്, സഫീർ വണ്ടൂർ, റിയാസ് കണ്ണിയൻ എന്നിവർ നേതൃത്വം നൽകി. അബ്ദുള്ള വല്ലാഞ്ചിറ, സലിം മമ്പാട്, ഷാജഹാൻ മുസ്ലിയാരകത്ത് എന്നിവർ സന്നിഹിതരായിരുന്നു.സമാപന ചടങ്ങിൽ അലുംനി ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി സ്വാഗതവും റിയാസ് വണ്ടൂർ നന്ദിയും പറഞ്ഞു.

മൾട്ടിമീഡിയ ഇൻഫൊട്രിക്സ് സംവിധാനത്തിൽ നടത്തിയ മത്സരത്തിൽ സ്വാതന്ത്രാന ന്തര ഇന്ത്യ 1947 മുതൽ 1970 വരെ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളായി രുന്നു ഉൾപ്പെടുത്തിയിരുന്നത്. ചരിത്രങ്ങൾ വളച്ചൊടിക്കുന്ന ആധുനിക കാലത്ത് ഇന്ത്യൻ ചരിത്രത്തിൽ പുതിയ തലമുറക്ക് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് അലുംനി റിയാദ് ചാപ്റ്റർ ഈ വിഷയം തെരഞ്ഞെടുത്തതെന്നും വരും വർഷങ്ങളിലും ഇതിൻ്റെ തുടർച്ചയായി ഇത്തരത്തിൽ പരിപാടികൾ സംഘടിപ്പിക്കു മെന്നും സംഘാടകർ പറഞ്ഞു.


Read Previous

വി.പി ഫിറോസിന് ഒ ഐ സി സി മലപ്പുറം സ്വീകരണം നൽകി.

Read Next

മരം കടപുഴകി ബൈക്കിന് മേല്‍ വീണു; പിന്‍യാത്രക്കാരന്‍ മരിച്ചു; മഴക്കെടുതിയില്‍ വലഞ്ഞ് ചെന്നൈ; നാളെയും അവധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »