Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക’ യുടെ പൊന്നോണം


കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ അതുല്യമായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലി ഫോർണിയയിൽ ചരിത്രം കുറിച്ചു. മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മുവ്വായിരം പേരോളം പങ്കെടുത്തു. നാടി ൻറെ പൈതൃകവും സംസ്കാരവും, വിളിച്ചോതുന്ന കലാ പരിപാടികളും ഓണ പാട്ടുകളും പൂവിളികളും രുചിയൂറുന്ന ഭക്ഷണ വിഭവങ്ങ ളു മായി മധുര മനോഹരമായി പൊന്നോണം . റിയലെറ്റർ ഷാജു വർഗ്ഗീസ് ആയിരുന്നു ഗ്രാൻഡ് സ്പോൺസർ . സാൻ ഫ്രാൻസിസ്കോ ഡെപ്യൂട്ടി കോൺസൽ ജനറൽ രാകേഷ് അഡ്‌ലാഖ പരിപാടി ഉദ്‌ഘാടനം ചെയ്തു . എം എൽ എ യും മുൻ മന്ത്രിയുമായ മോൻ സ് ജോസഫ് ആയിരുന്നു മുഖ്യാതിഥി.

കലാമണ്ഡലം ശിവദാസൻ വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ കോഓർഡിനേറ്റർ ആയ മേരി ദാസൻ ജോസഫ് ഏവരെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ചരിത്രം കുറിച്ചുകൊണ്ട് മലയാളിത്തനിമയോടെ മുപ്പതോളം വിഭവങ്ങളുമായി പഴയിടവും സിനോയ്’സ് കിച്ചനും ചേർന്നൊരുക്കിയ പഴയിടം ഓണസദ്യ യായിരുന്നു ആയിരങ്ങളെ ആകർഷിച്ച പ്രധാന ഇനം. മങ്ക ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആയ സ്‌മിത രാമചന്ദ്രൻ, ലിസി ജോൺ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ പെർഫോമിംഗ് ആർട്സ് സെന്റർ (ഐ പാ ക്) ഒരുക്കിയ ഗാനമേള ഏറെ അകർഷണീയമായിരുന്നു . മങ്ക ബോർഡ് ഓഫ് ഡയറക്ടർ ജോൺ പോൾ വർക്കി നന്ദി പറഞ്ഞു . കർമ്മ നിരതരും കഠിനാധ്വാനി കളും ആയ മങ്ക ടീമിന്റെയും വള ണ്ടിയേഴ്‌സ് ന്റെയും അതിസൂക്ഷ്മമായ ആസൂത്രണ പാടവം ഒന്നു കൊണ്ട് മാത്രമാണ് ഇത്രയും നിറപ്പകിട്ടാർന്ന ഒരു പൊന്നോണം ബേ ഏരിയ മലയാളികൾക്ക് സമ്മാനി ക്കാൻ സാധിച്ചത്.

പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ഏവരെയും ഈ നിസ്വാർത്ഥ സേവനത്തിന് വ്യക്തിപരമായി അനുമോ ദനം അർപ്പിച്ച് ആദരിച്ചു. പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ നേതൃത്വത്തിൽ നടന്ന ഈ ഓണാഘോഷം മലയാളി ത്തനിമയുടെ പ്രതീകമായി ബേ ഏരിയ മലയാളികളുടെ മനസ്സിൽ ഒരു മധുരമുള്ള ഓർമ്മയായി എന്നെന്നും നിലനിൽക്കും. ബിന്ദു ടിജി അറിയിച്ചതാണിത്‌.


Read Previous

മരണം കൊയ്യുന്ന സമരാഭാസങ്ങൾ” കേളി നസീം ഏരിയ സെമിനാർ സംഘടിപ്പിച്ചു. 

Read Next

ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറി; കേന്ദ്രം ഇംപീച്ച് ചെയ്യാന്‍ തുനിഞ്ഞു; ധന്‍കറിന്റെ രാജിയില്‍ ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »