മനീഷ് സിസോദിയയെ ജയിലിലടച്ചു; മാര്‍ച്ച്‌ 20 വരെ റിമാൻഡിൽ


മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തീഹാർ ജയിലിലടച്ചു. ഡൽഹിയിലെ റോസ് അവന്യു കോടതിയാണ് ഈ മാസം 20 വരെ സിസോദിയയെ റിമാൻഡ് ചെയ്തത്. മനീഷ് സിസോദിയ സാക്ഷികളെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും അന്വേഷണത്തോട് സഹകരിയ്ക്കുന്നില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

കസ്റ്റഡികാലാവധി കഴിഞ്ഞതിനെ തുടർന്ന് ഉച്ചയ്ക്ക് 2 മണിയൊടെയാണ് മനീഷ് സിസോദിയയെ സി.ബി.ഐ കോടതിയിൽ ഹാജരാക്കിയത്. സിസോദിയ അനവേഷണത്തോട് സഹകരിച്ചില്ലെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സാക്ഷികളെ സിസോദിയ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. വസ്തുതകളോട് പോലും സിസോദിയ മൗനം അവലമ്പിയ്ക്കുകയാണ് ചെയ്തത്.

കേസുമായ് ബന്ധപ്പെട്ട ഗൂഡാലോചന അടക്കം മറയ്ക്കാനാണ് സിസോദിയയുടെ ശ്രമം. അന്വേഷണം തുടരുകയാണെന്നും സിസോദിയായെ റിമാൻഡ് ചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. ഈ മാസം 20 വരെ സിസോദിയയെ തുടർന്ന് റോസ് അവന്യു കോടതി റിമാൻഡ് ചെയ്തു. സിസോദിയയെ കസ്റ്റഡിയിൽ മാനസികമായി സമ്മർദ്ദപ്പെടുത്തി തെളിവ് ചമയ്ക്കാനുള്ള സി.ബി.ഐയുടെ ശ്രമം പരാജയപ്പെട്ടതായാണ് ആം ആദ്മി പാർട്ടി വക്താക്കളുടെ ന്യായീകരണം.

കനത്ത സുരക്ഷാ സവിധാനമായിരുന്നു സിസോദിയയെ ഹാജരാക്കുന്ന സാഹചര്യത്തിൽ എർപ്പെടുത്തിയിരുന്നത്. വിവിധ ഇടങ്ങളിൽ ബി.ജെ.പി പ്രപർത്തകർ പ്രതിഷേധ പ്രകടനങ്ങളും നടത്തി.


Read Previous

പണം നഷ്ടപ്പെട്ട ശ്വേത താനല്ലെന്ന്; നടി ശ്വേത മേനോന്‍

Read Next

ഗർഭസ്ഥ ശിശുക്കള്‍ ഇന്ത്യൻ സംസ്കാരം പഠിയ്ക്കണം; ക്യാമ്പയിനുമായി ആർഎസ്എസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »