റിയാദ്: റിയാദിൽ പ്രവർത്തിക്കുന്ന പ്രാദേശിക സംഘടനയായ മഞ്ചേരി വെൽഫെയർ അസോസിയേഷന് 2025-2026 കാലയളവിലേക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.

അൽ ബിലാദി ഓഡിറ്റോറിയത്തിൽ ഹബീബ് റഹ്മാൻ ആനക്കയം അധ്യക്ഷത വഹിച്ച നിലവിലെ ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷനായി വിനോദ് കൃഷ്ണ, മുഖ്യ രക്ഷാധികാരി ഹസ്സൻ പല്ലിക്കാടൻ, ജനറൽ സെക്രട്ടറി മുഹ്സിൻ തലാപ്പിൽ, ജോയിന്റ് സെക്രട്ടറിമാർ – ഹാരിസ് മേലാക്കം, സഹദ് മുള്ളമ്പാറ, വൈസ് പ്രസിഡ ന്റ്മാർ – ജംഷീദ് എൻ ടി, ജമീദ് വല്ലാഞ്ചിറ, ട്രെഷറർ – റഫീഖ് കെ സി, മീഡിയ കൺവീനർ – ഷമീർ ആനക്കയം, വനിതാ വിഭാഗം രക്ഷാധികാരി ഹഫ്സത്ത് കെ, വനിതാ വിഭാഗം കൺവീനർ നിഷ മുരളി എന്നിവരെ തിരഞ്ഞെടുത്തു.
സാകിർ ഹുസൈൻ. പി .സി അവതരിപ്പിച്ച 15 അംഗ ഉപദേശക സമിതി, 40 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി, ഭാരവാഹികൾ എന്നിവർ അടങ്ങിയ പാനലിന് യോഗം അംഗീകാരം നൽകി. യോഗത്തിന് സാലിഹ്. സി കെ സ്വാഗതവും ബഷീർ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു