സൊറ പറഞ്ഞും| കുശലം പറഞ്ഞും| ‘റിംഫ് ഓണം’| മുഖ്യാതിഥിയായി മഞ്ചേശ്വരം എം എൽ എ. എ കെ എം അഷ്‌റഫ്


റിയാദ് : ചോദ്യങ്ങളില്ല, ഉത്തരങ്ങളില്ല, ബലം പിടിച്ചിരിപ്പില്ല മാധ്യമപ്രവര്‍ത്തകര്‍ ഒത്തുകൂടി സൊറപറഞ്ഞും കുശലം പറഞ്ഞു കുറച്ചുനേരം ജോലിതിരക്കില്‍ നിന്നുള്ള ആശ്വാസം എല്ലാവരുടെയും മുഖത്ത്. റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) സംഘടിപ്പിച്ച ഓണാഘോഷം.ശ്രദ്ധേയമായി. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മഞ്ചേശ്വരം എം എൽ എ, എ കെ എം അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ റിയാദിലെ മാധ്യമ പ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും സംഗമിച്ചു.

ഷിബു ഉസ്മാൻ അധ്യക്ഷനായ ചടങ്ങ് എം എൽ എ ഉത്ഘാടനം ചെയ്തു. റിംഫ് ട്രഷറർ ജയൻ കൊടുങ്ങല്ലൂർ ആമുഖപ്രഭാഷണവും ചീഫ് കോഡിനേറ്റർ നാദിർഷ റഹ്മാൻ സ്വാഗതവും പറഞ്ഞു. ചടങ്ങിൽ അതിഥിയായി എത്തിയ ഫ്യുച്ചർ ഡകറ്റ് എം ഡി അജേഷ് കുമാർ ഓണാനുഭവങ്ങൾ പങ്ക് വെച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകനും റിംഫ് മുൻ പ്രസിഡന്റുമായ നജിം കൊച്ചുകലുങ്ക് ഓണ സന്ദേശം നൽകി, റിംഫ് രക്ഷാധികാരിയും മുൻ പ്രസിഡന്റുമായ സുലൈമാൻ ഊരകം “അറബ് ഓണം” എന്ന വിഷയത്തിൽ സംസാരിച്ചു. സച്ചിൻ മുഹമ്മദ് (ലുലു മാർക്കറ്റിംഗ് മാനേജർ), ഷംനാദ് കരുനാഗപ്പള്ളി, അക്ബർ വേങ്ങാട്ട്, അഫ്താബ് റഹ്‌മാൻ, ജലീൽ ആലപ്പുഴ, മുജീബ് ചങ്ങരങ്കുളം, കനക ലാൽ,നാസർ കാരക്കുന്ന് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

മീഡിയ ഫോറത്തിന്റെ സ്നേഹോപഹാരം എം എൽ എ ക്ക് നജിം കൊച്ചുകലുങ്കും ഓണക്കോടി ജയൻ കൊടുങ്ങല്ലൂരും കൈമാറി, പരിപാടിയുടെ മുഖ്യ പ്രായോജകരായ ഫ്യുച്ചർ ഡകറ്റ് എം ഡി അജേഷ് കുമാറിനുള്ള റിംഫിന്റെ ആദരവ് സുലൈമാൻ ഊരകവും ഓണക്കോടി നാദിർഷ റഹ്മാനും നൽകി. വിഭവസമൃദ്ധമായ സദ്യയോടെ അവസാനിച്ച ചടങ്ങ് നൗഫൽ പാലക്കാടൻ കോഡിനേറ്റ് ചെയ്തു ഷമീർ ബാബു നന്ദി പറഞ്ഞതോടെ റിംഫ് ഓണത്തിന് സമാപനമായി.


Read Previous

തനത് കലാപ്രകടനങ്ങള്‍ക്കും രാഷ്ട്രീയ ചർച്ചകൾക്കും സംഗമം വേദിയായി കെ എം സി സി മഞ്ചേശ്വരം “പിരിസപ്പാട്”

Read Next

ക്ഷേത്രത്തില്‍ കാവിക്കൊടി വേണ്ട, രാഷ്ട്രീയ കൗശലം ആത്മീയാന്തരീക്ഷം തകര്‍ക്കുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »