തിരുവനന്തപുരം കാച്ചാണിയിൽ നവവധുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിൻ്റെ മാതാപിതാക്കൾ അറസ്റ്റിലായി. 29 കാരിയായ അനുപ്രിയ എസ് നായരാണ് ഭർത്താവിനും വീട്ടുകാർക്കും എതിരെ കത്ത് എഴുതി വച്ചശേഷം ആത്മഹത്യ ചെയ്തത്. അഞ്ചൽ കരിമ്പിൻകോണം മയൂരം വീട്ടിൽ ജി മന്മഥനേയും ഭാര്യ വിജയയേയുമാണ് നെടുമങ്ങാട് ഡിഎസ്︋പിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.

അനുപ്രിയയുടെ മരണം സ്ത്രീധന പീഡനം മൂലമാണെന്ന്പരാതി നേരത്തെ ഉയർന്നി രുന്നു. സ്ത്രീധനം ചോദിച്ച് ഭർതൃവീട്ടുകാർ മകളെ മാനസികമായി പീഡിപ്പിച്ചിരുന്നു വെന്ന് കാട്ടി യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. കാച്ചാണി മുലയിൽ സുരേന്ദ്രനാഥിൻ്റെയും പുഷ്പലതയുടെയും മകളായ അനുപ്രിയയെ ഏപ്രിൽ 17 ചൊവ്വാഴ്ച വൈകുന്നേരമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം അഞ്ചൽ സ്വദേശി മനുവുമായി എട്ടുമാസം മുൻപായിരുന്നു അനുപ്രിയയുടെ വിവാഹം. മനുവും മാതാപിതാക്കളും സ്ത്രീധനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് യുവതിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ഉയരുന്ന ആരോ പണം. ഇതിൽ മനം നൊന്താണ് അനുപ്രിയ ആത്മഹത്യ ചെയ്തതെന്നാണ് യുവതിയുടെ വീട്ടുകാർ പരാതിയിൽ ആരോപിച്ചിരുന്നത്.
5 ലക്ഷം രൂപ വിവാഹത്തിന് ചിലവായി. അനുപ്രിയയുടെ വീട്ടിൽ നിന്നും പണം ഒന്നും നൽകിയിട്ടില്ല. തെണ്ടി കല്യാണമാണ് നടത്തിയത്. വീട്ടുകാർ തെണ്ടികളാണ്- ഈ രീതിയിലായിരുന്നു യുവതിയോട് ഭർതൃ വീട്ടുകാർ പെരുമാറിയതെന്നാണ് യുവതി യുടെ ബന്ധുക്കൾ പറയുന്നത്. ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയ ശേഷമായിരുന്നു അനുപ്രിയ ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടിൽ യുവതി അനുഭവിച്ച മാനസിക- ശാരീരിക പീഡനങ്ങളെക്കുറിച്ച് യുവതി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
വിവാഹം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞപ്പോൾ അനുപ്രിയയുടെ ഭർത്താവ് മനു ഗൾഫിൽ ജോലിക്ക് പോയി. ഈ സമയം അനു ഗർഭിണിയായിരുന്നു. എന്നാൽ ശാരീ രിക ഉപദ്രവം കാരണം അനുപ്രിയയുടെ ഗർഭമലസുകയായിരുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭർതൃവീട്ടിലെ പീഡനം സഹിക്കാൻ കഴിയാതെ തുടർന്ന് അനുപ്രിയ സ്വന്തം വീട്ടിൽ വന്ന് നിൽക്കുകയായിരുന്നു. എന്നാൽ അവിടെയും അനുപ്രിയയ്ക്ക് സമാധാനമുണ്ടായിരുന്നില്ല എന്നാണ് വിവരം. മനുവും മാതാപിതാ ക്കളും ഫോൺ വിളിച്ച് അനുപ്രിയയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അനുപ്രിയയ്ക്ക് ബിടെക് വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും ജോലിക്ക് പോകാൻ വീട്ടുകാർ സമ്മതിച്ചിരുന്നില്ല എന്നും ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നുണ്ട്.