ഇടവേള അടിച്ചുപൊളിക്കാന്‍ മനുഭാക്കര്‍; കുതിരസവാരി, ഭരതനാട്യം, സ്‌കേറ്റിംഗ്- പരിശീലനം തുടരും


പാരീസ് ഒളിമ്പിക്‌സില്‍ രണ്ടു മെഡല്‍ നേടിയാണ് മനു ഭാക്കര്‍ വരവറിയിച്ചത്. 22 കാരിക്ക് ഇനിയുമെത്ര മെഡല്‍ നേടാന്‍ കിടക്കുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ അവ ഇതേയിനത്തിലെ ടീം മത്സരത്തില്‍ സരബ്ജിത് സിംഗിനൊപ്പവും വെങ്കലം നേടി. ഒളിമ്പിക്‌സിനുള്ള നീണ്ടതും കഠിനവുമായ തയ്യാറെടുപ്പുകള്‍ക്കും മറ്റും ശേഷം ഒളിമ്പിക്‌സ് കഴിഞ്ഞതോടെ നടി ബ്രേക്ക് എടുക്കാനുള്ള നീക്കത്തിലാണ്.

ഈ സമയത്ത് തന്റെ ഇഷ്ടപ്പെട്ട ഹോബികളില്‍ പലതും നേടാന്‍ ഒരുങ്ങുകയാണ് മനു. കുതിരയോടിക്കല്‍, സ്‌കേറ്റിംഗ്, ഡാന്‍സിംഗ്, മാര്‍ഷല്‍ ആര്‍ട്‌സ് പരിശീലിക്കല്‍ എന്നിങ്ങിനെ ഒളിമ്പിക്‌സ് പരിശീലത്തിനായി മാറ്റിവെച്ചത് എടുക്കാനൊരുങ്ങുകയാണ് മനു. സമയമെടുത്ത് മാര്‍ഷല്‍ആര്‍ട്‌സ് പരിശീലനത്തിന് വീണ്ടുമൊരുങ്ങുകയാണ്. തനിക്ക് കുതിരയെ ഓടിക്കാന്‍ ഇഷ്ടമാണെന്ന് വ്യക്തമാക്കിയ മനു സ്‌കേറ്റിംഗും ഇഷ്ടപ്പെടുന്നു. തെരുവുകളിലൂടെ കുതിരയോട്ടവും സ്‌കേറ്റിംഗും നടത്താന്‍ മനുവിന് ഏറെയിഷ്ടമാണ്. നൃത്തമാണ് മറ്റൊരു ഹോബി. താന്‍ ഇപ്പോള്‍ ഭരതനാട്യം പരിശീലി ക്കുന്നുണ്ടെന്നും താന്‍ ആ നൃത്തരൂപം ഏറെയിഷ്ടപ്പെടുന്നെന്നും താരം പറയുന്നു.

ഭരതനാട്യം പഠിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരു പരിശീലകയെ വരുത്തിയാണ് താരം നൃത്തം പഠിക്കുന്നത്. ഫ്രാന്‍സില്‍ ആയിരുന്നപ്പോള്‍ നഷ്ടമായ ക്ലാസ്സുകളും പരിശീല നവും ഇന്ത്യയില്‍ എത്തിയതോടെ വീണ്ടും തിരിച്ചെടുക്കാനൊരുങ്ങുകയാണ്. നേരത്തേ പരീസ് ഒളിമ്പിക് മെഡലിസ്റ്റിനോട് പരിശീലകന്‍ ജസ്പാല്‍ റാണ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. ഹോഴ്‌സ് റൈഡിംഗും സ്‌കേറ്റിംഗ് മാറ്റിവെയ്ക്കാന്‍ റാണ നേരത്തേ ഉപദേശിച്ചെങ്കിലും പ്രിയമുള്ള കാര്യങ്ങളില്‍ നിന്നും പിടിവിടാന്‍ മനു ഒരുക്കമല്ല.


Read Previous

പാരീസില്‍ നിന്നും മടങ്ങിയെത്തിയ വിനയ് ഫഗോട്ട് ബോധംകെട്ടു വീണു; പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളില്‍

Read Next

മരിച്ചെന്നു കരുതി ജീവനോടെ കുഴിച്ചുമൂടി, തെരുവുനായ്ക്കള്‍ കടിച്ചുകീറിയപ്പോള്‍ രക്ഷപ്പെട്ടെന്ന് യുവാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »