Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പല തെറ്റുകളും തിരുത്താനാകാത്തവ; ഉപയോഗ ശേഷം അമേരിക്ക ടോയ്ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു’: പാക് പ്രതിരോധ മന്ത്രി


ഇസ്ലമാബാദ്: അമേരിക്ക തങ്ങളെ ഉപയോഗിച്ചതിനു ശേഷം ടോയ്ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞുവെന്ന പരാതിയുമായി പാകിസ്ഥാന്‍. നയതന്ത്ര താല്‍പര്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം ആവശ്യം കഴിഞ്ഞ പ്പോള്‍ അമേരിക്ക വലിച്ചെറിഞ്ഞുവെന്നാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ആരോപിച്ചത്.

മുന്‍കാല ഏകാധിപതികളുടെ തെറ്റെന്നു പറഞ്ഞ് പാകിസ്ഥാന്‍ തങ്ങളുടെ തീവ്രവാദ ചരിത്രം പലപ്പോഴും നിഷേധിക്കാറുണ്ടെന്നും ആസിഫ് സമ്മതിച്ചു. രണ്ട് അഫ്ഗാന്‍ യുദ്ധങ്ങളിലെ പാകിസ്ഥാന്റെ ഇടപെടല്‍ തെറ്റായിരുന്നുവെന്നും പാക് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.

‘1999 ന് ശേഷമുള്ള യു.എസ് ബന്ധം രാജ്യത്ത് വലിയ തകരാറുകളുണ്ടാകുന്നതിന് കാരണമായി. പ്രത്യേകിച്ചും 2001 സെപ്തംബര്‍ 11 ന് ശേഷം യു.എസുമായുണ്ടായ പുനസംഘടന വിനാശകരമായിരുന്നു. ടോയ്‌ലറ്റ് പേപ്പറിനേക്കാള്‍ മോശമായാണ് യു.എസ് പാകിസ്ഥാനെ കണ്ടത്. ആവശ്യത്തിനുപയോഗിച്ച തിനുശേഷം വലിച്ചെറിഞ്ഞു’- പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

2001 ന് ശേഷം അമേരിക്ക നയിച്ച അഫ്ഗാന്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ വീണ്ടും അമേരിക്കയുമായി സഖ്യത്തിലേര്‍പ്പെട്ടു. ഇതോടെ താലിബാനുമായി ശത്രുതയിലായി.അമേരിക്ക ഒടുവില്‍ ഈ മേഖലയില്‍ നിന്ന് പിന്മാറിയെങ്കിലും ദീര്‍ഘകാല അക്രമം, തീവ്രവാദം, സാമ്പത്തിക സമ്മര്‍ദ്ദം എന്നിവയുമായി പാകിസ്ഥാന്‍ മല്ലിടുകയായിരുന്നു. ജിഹാദ് എന്ന പേരിലാണ് പാകിസ്ഥാനികളെ യുദ്ധത്തിനായി അയച്ചത്. ഇത് തെറ്റിദ്ധാരണകള്‍ക്കും വലിയ നഷ്ടങ്ങള്‍ക്കും കാരണമായി.

നമ്മള്‍ ചരിത്രത്തെ നിഷേധിക്കുകയും തെറ്റുകള്‍ അംഗീകരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഏകാധിപതികള്‍ പണ്ടു കാലങ്ങളില്‍ ചെയ്ത തെറ്റുകളുടെ ഫലമായാണ് രാജ്യത്ത് തീവ്രവാദം ശക്ത മായത്. നേരിട്ട നഷ്ടങ്ങള്‍ നികത്താനാകാത്തതാണ്. പാകിസ്ഥാന്റെ തെറ്റുകള്‍ തിരുത്താനാകാത്ത വയാണെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.


Read Previous

‘125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; ഇടതുസര്‍ക്കാര്‍ ഭരിക്കുന്നിടത്ത് വികസനമില്ല’

Read Next

മൊബൈല്‍ ഫോണ്‍ ഹാജരാക്കണം; കേരളം വിടരുത്’; ആദ്യ ബലാത്സംഗക്കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »