സൗദിയില്‍ നേഴ്സുമാർക്കായി നിരവധി അവസരങ്ങള്‍; ഇങ്ങനെ അപേക്ഷിയ്ക്കാം


റിയാദ്: നോര്‍ക്ക റൂട്ട്‌സ് മുഖേന ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരമൊരുക്കി സൗദി. നഴ്‌സിംഗിൽ ബി.എസ്‌.സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിയ്ക്കാം. പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ നിയമമനുസരിച്ചുള്ള ശമ്പളമായിരിയ്ക്കും ലഭിയ്ക്കുക. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിയ്ക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിയ്ക്കും. അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തീയതി ഫെബ്രുവരി 23.

കാര്‍ഡിയോളജി ഐസിയു /ഇആർ /ഐസിയു /എൻഐസിയു / പിഐസിയു /കാത്ത് ലാബ് /ജനറല്‍ നഴ്‌സിംഗ്/ ഡയാലിസിസ് / എന്‍ഡോസ്‌കോപ്പി/മെന്റല്‍ ഹെല്‍ത്ത്/ മിഡ് വൈഫ് / ഓങ്കോളജി/ഒടി/ട്രാന്‍സ്‌പ്ളാന്റ്/ മെഡിക്കല്‍ സര്‍ജിക്കല്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏറ്റവും പുതിയ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍, വെള്ള പശ്ചാത്തലത്തിലുള്ള ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ജെപിജി) എന്നിവ rmt3.norka@kerala.gov.in. എന്ന ഇമെയിലിലേയ്ക്ക് അയക്കണം. അഭിമുഖം കൊച്ചി, ബംഗളുരു, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ വെച്ചായിരിക്കും.

അഭിമുഖത്തില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥലം ഉള്‍പ്പെടുത്തി വേണം അപക്ഷകര്‍ ഇമെയില്‍ അയക്കേണ്ടത്. സൗദി ആരോഗ്യ മന്ത്രാലയതിന്‌റെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ കൊച്ചിയിലും, ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ബംഗളൂരുവിലും, 25 ,26 ഫെബ്രുവരി വരെ ഡല്‍ഹിയിലും, ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ചെന്നൈയിലുമായിരിക്കും അഭിമുഖം നടക്കുകയെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

നോര്‍ക്ക റൂട്‌സ് ടോള്‍ ഫ്രീ നമ്പര്‍ 18004253939 , (ഇന്ത്യയില്‍ നിന്നും) +91 8802 012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം)

നോര്‍ക്ക റൂട്‌സിന്‍റെ വെബ്‌സൈറ്റായ https://www.norkaroots.org/ ലും വിവരങ്ങള്‍ ലഭിയ്ക്കും.


Read Previous

പൂച്ചയ്ക്കെന്തു കാര്യം…. കാര്‍ട്ടൂണ്‍ പംക്തി

Read Next

ഭാസ്ക്കരസന്ധ്യയും; സൗദി ഫൗണ്ടേഷൻ ഡേ ആഘോഷവും ഫെബ്രുവരി 22 ന് റിയാദിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »