Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പല സ്ഥലങ്ങളും സുരക്ഷിതമല്ല’: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് ലെവല്‍ 2 ജാഗ്രതാ നിര്‍ദേശവുമായി അമേരിക്ക


വാഷിങ്ടണ്‍: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ബലാത്സംഗവും അക്രമങ്ങളും ഭീകര വാദവും വര്‍ധിച്ചു വരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള ‘ലെവല്‍ 2’ നിര്‍ദേശ മാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ അതിവേഗം വര്‍ധിക്കുകയാണ്. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്നുണ്ട്. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുത്. മുന്നറിയിപ്പില്ലാതെയും മുന്നറിയിപ്പോടെയും ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്നും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഒഡീഷ, ഛത്തീസ്ഡഗ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഗ്രാമീണ മേഖലകളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് അമേരിക്കന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അനുമതി വേണം. ഗ്രാമ പ്രദേശങ്ങളില്‍ പൗരന്മാര്‍ക്ക് അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് യു.എസ് സര്‍ക്കാരിന് പരിമിതിയുണ്ട്. സാറ്റ ലൈറ്റ് ഫോണ്‍, ജിപിഎസ് ഉപകരണം എന്നിവ കൈവശം വയ്ക്കുന്നത് ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. 20,000 ഡോളര്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവോ ലഭിക്കാമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ജമ്മു കാശ്മീര്‍ മേഖലയിലേയ്ക്കുള്ള യാത്രയ്ക്കും യു.എസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീകരവാദവും ആഭ്യന്തര കലാപവും കണക്കിലെടുത്ത് ലഡാക്ക്, ലേ ഒഴികെയുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യരുത്. യുഎസ് പൗരന്മാര്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടക്കരുതെന്നും നിര്‍ദേശത്തിലുണ്ട്.


Read Previous

സതീശന്‍റെ അധീശത്വം; അടുത്ത ലക്ഷ്യം ശ്രദ്ധ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ് ക്യാമ്പില്‍ പുത്തനുണര്‍വ്, തുടക്കത്തില്‍ പി വി അന്‍വര്‍ വലിച്ചിടാന്‍ നോക്കിയ ഊരാക്കുടുക്കില്‍ നിന്ന് ശ്രദ്ധയോടെ തലയൂരിയ നയതന്ത്രം മുതല്‍ തുടങ്ങുകയാണ് യുഡിഎഫിന്‍റെ വിജയം

Read Next

ഇറാന്‍ ലക്ഷ്യമിട്ടത് യുഎസ് സൈനിക താവളം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ എംബസി മുന്നറിയിപ്പ്, ഖത്തര്‍, കുവൈറ്റ്‌ , ബഹ്‌റൈന്‍ യു എ ഇ വ്യോമാതിര്‍ത്തി അടച്ചു, പരമാധികാരത്തിന്റേയും അന്താരാഷ്ട്ര നിയമത്തിന്‍റെയും ലംഘനം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »