ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കല്‍ പ്രാര്‍ത്ഥനയും ആദരവും അര്‍പ്പിച്ച് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം


പുതുപ്പള്ളി: ക്രൈസതവ വിശ്വാസം മുറുകെ പിടിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വ്യക്തിപ്രഭയാണ് ഉമ്മന്‍ ചാണ്ടി.

അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഭൗതികദേഹവുമായി വന്ന വിലാപയാത്ര യില്‍ അനുയാത്ര ചെയ്തവരുടെ തിരക്ക്. വൈകിയ സമയത്തും സംസ്‌കാര ചടങ്ങുകളി ല്‍ ജനസഹസ്രങ്ങള്‍ പങ്കെടുത്തത്തിലൂടെ വെളിവാക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഉമ്മന്‍ചാണ്ടിയെന്ന ചരിത്രപുരുഷന്റെ സ്മരണ ജനമനസുകളില്‍ എക്കാലവും നിലനില്‍ക്കുമെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.

വിദേശത്തു നിന്നു മടങ്ങിയെത്തിയ ശേഷം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടം അതിരൂപതാ പ്രതിനിധികള്‍ക്കൊപ്പം മാര്‍ പെരുന്തോട്ടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്തി. കൂടാതെ, അദ്ദേഹത്തിന്റെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കണ്ട് അനുശോചനം അറിയിക്കുകയും ചെയ്തു.

മെത്രാപ്പോലീത്തയ്ക്കൊപ്പം വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപുര യ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സലര്‍ ഫാ. ഡോ. ഐസക് ആ ലഞ്ചേരി വൈദിക സമിതി സെക്രട്ടറി ഫാ. ഡോ. തോമസ് കറുകക്കളം, കോട്ടയം ലൂര്‍ദ്ദ് ഫൊ റോന വികാരി ഫാ. ഡോ. ഫിലിപ്പ് നെല്‍പുരപറമ്പില്‍, പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ്, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അതിരൂപതാ സംഘം പുതുപ്പള്ളിയിലെത്തി ചടങ്ങില്‍ പങ്കെടുത്തു.


Read Previous

നാഗ്പുര്‍-മുംബൈ സമൃദ്ധി അതിവേഗ പാത നിര്‍മാണത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് 20 മരണം

Read Next

മണിപ്പൂർ വിഷയം പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; ലോക്‌സഭ നിർത്തിവെച്ചു, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപോയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »