ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ചെന്നൈ: മാരന്‍ കുടുംബത്തില്‍ സ്വത്ത് തര്‍ക്കം രൂക്ഷമാകുന്നു. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനെതി രെ സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്‍ വക്കീല്‍ നോട്ടീസ് അയച്ചു. കലാനിധിയും ഭാര്യ കാവേരിയും ചേര്‍ന്ന് ചതിയിലൂടെ കുടുംബ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. ഡിഎംകെ എംപിയാണ് ദയാനിധി മാരന്‍.
പിതാവ് മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികള്‍ നിയമവിരുദ്ധമായി തട്ടിയെടു ത്തു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ചാണ് ഐപിഎല്ലിലെ ഹൈദരാബാദ് ടീം, സ്പൈസ് ജെറ്റ് വിമാനകമ്പനി എന്നിവ കരസ്ഥമാക്കിയത്. ഈ ഇടപാടുകള്‍ കള്ളപ്പണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദയാനിധി ആരോപിക്കുന്നു.
വഞ്ചന, ഗൂഢാലോചന, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ തെറ്റിദ്ധരിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കലാനിധി, ഭാര്യ കാവേരി അടക്കമുള്ളവര്‍ക്കെതിരെ എസ്എഫ്‌ഐഒ, സെബി, ഇഡി തുടങ്ങിയവയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ദയാനിധി പറയുന്നു. 2003 ന് മുമ്പുള്ള ഓഹരി നില സ്ഥാപിക്കണം. അനര്‍ഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നല്‍കണം. അല്ലെങ്കില്‍ നിയമനട പടികളിലേക്ക് കടക്കുമെന്നും ദയാനിധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
