Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നൊബേല്‍ പുരസ്‌കാരം ട്രംപിനും വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കും സമര്‍പ്പിക്കുന്നു: മരിയ കൊറീന മച്ചാഡോ


കാരക്കാസ്: സമാധാനത്തിനുള്ള നൊബേല്‍ വെനസ്വേലയിലെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമര്‍പ്പിക്കുന്നതായി മരിയ കൊറീന മച്ചാഡോ. എല്ലാ വെനസ്വേ ലക്കാര്‍ക്കും സ്വാതന്ത്ര്യം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ഈ പുരസ്‌കാരം ഒരു വെളിച്ചമാകുമെന്നും മരിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘ഈ അംഗീകാരം എല്ലാ വെനസ്വേലക്കാര്‍ക്കും സ്വാതന്ത്ര്യം പിടിച്ചടക്കാനുള്ള പോരാട്ടത്തിന് ഒരു വെളി ച്ചമാകും. ഇന്ന് വിജയത്തില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ട്രംപിനോടും യുഎസിലെ ജനങ്ങളോടും ലാറ്റിന്‍ അമേരിക്കയിലെ ജനങ്ങളോടും സ്വാതന്ത്ര്യവും ജനാധിപത്യവും നേടാന്‍ നമുക്കൊപ്പം സഖ്യമായി ചേര്‍ന്നു നില്‍ക്കുന്ന ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളോടും നന്ദി അറിയിക്കുന്നു. ഈ പുരസ്‌കാരം വെനസ്വേലയിലെ കഷ്ടപ്പെടുന്ന ജനതയ്ക്കും ഞങ്ങളെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും സമര്‍പ്പിക്കുന്നു,’ മരിയ കുറിച്ചു.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന മച്ചാഡോ. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധി പത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മരിയ.


Read Previous

സിപിഎമ്മിന്റെയും പൊലീസിന്റെയും വാദങ്ങള്‍ പൊളിഞ്ഞു; ഷാഫിക്ക് പരിക്കേറ്റത് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍; ദൃശ്യങ്ങള്‍ പുറത്ത്

Read Next

ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 100 % തീരുവ പ്രഖ്യാപിച്ച് ട്രംപ്; നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »