Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മാനവിക സന്ദേശമുയർത്തി മർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം


റിയാദ്: ദൈവിക സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് ബഹുസ്വരതയുടെ യാഥാർത്ഥ്യം ഉൾക്കൊള്ളാനുള്ള പ്രേരണയാണ് വിശുദ്ധ റമദാൻ നൽകുന്നതെന്ന് മർകസ് റിയാദ് ഗ്രാൻഡ് ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു. റിയാദ് അൽനൂർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രൗഢമായ സംഗമം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.സ്വന്തം സുഹൃത്തുക്കളോടും കുടുംബത്തോടും കാണിക്കുന്ന കാരുണ്യത്തിലാണ് സ്രഷ്ടാവിന്റെ പ്രീതി കുടികൊള്ളുന്നതെന്നും, അഗതികളോടും അനാഥരോടും ദയ കാണിക്കുകയും സഹജീവികളോട് സഹിഷ്ണുതയോടെ പെരുമാറു കയും ചെയ്യുമ്പോഴാണ് നാം ദൈവകാരുണ്യത്തിന് അർഹരാകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലഭിച്ച സമ്പൽസമൃദ്ധിയിൽ അഹങ്കരിക്കാതെ പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളിൽ സാന്ത്വനമേകാൻ റമദാൻ അവസരമൊരുക്കണം. പ്രകൃതിവിഭവങ്ങളുടെ സംരക്ഷകരാകാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേവലം അന്നപാനീയങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല വ്രതമെന്നും, തിന്മകളെ വെടിഞ്ഞ് നന്മകളെ ഉൾക്കൊള്ളാനും സഹജീവികളുടെ പ്രയാസങ്ങൾ തിരിച്ചറിയാനുമുള്ള പരിശീലനമാണ് നോമ്പിന്റെ അന്തസത്തയെന്നും അദ്ദേഹം വ്യക്തമാക്കി.
മർകസ് റിയാദ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ നാസർ അഹ്‌സനി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീൻ മുത്തന്നൂർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ് റിയാദ് റീജിയൻ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി, അബ്ദുൽ റഷീദ് ബാഖവി തുടങ്ങിയവർ സംസാരിച്ചു.

സമൂഹത്തിന്റെ നാനാതുറകളിലുള്ള രണ്ടായിരത്തിലധികം പേർ പങ്കെടുത്ത സംഗമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അബ്ദുൽ റഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, കബീർ ചേളാരി, മജീദ് ഹാജി എടയന്നൂർ, മുജീബ് കാലടി, അബ്ദുൽ അസീസ് പാലൂർ, ബഷീർ മാസ്റ്റർ നാദാപുരം, ഇബ്രാഹിം കരീം, ലുക്മാൻ പാഴൂർ, അബ്ദുൽ സലാം വടകര, ഉമർ പന്നിയൂർ, ജാബിർ അലി പത്തനാപുരം, ഫൈസൽ മമ്പാട്, ജബ്ബാർ കുനിയിൽ, ഹസൈനാർ ഹാറൂനി, ശാക്കിർ കൂടാളി, സജീദ് മാട്ട, അക്ബർ കുനിയിൽ, മുനീർ കൊടുങ്ങല്ലൂർ, ബഷീർ മിസ്ബാഹി, അബ്ദുൽ റഹ്മാൻ സഖാഫി ബദിയ, സാദിഖ് മേൽമുറി, സമദ് മാവൂർ, മുജീബ് അണ്ടോണ, സിറാജ് വേങ്ങര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മർകസ് റിയാദ് കമ്മിറ്റി സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും സ്വാഗതസംഘം കൺവീനർ മൻസൂർ പാലത്ത് നന്ദിയും പറഞ്ഞു.


Read Previous

ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തിട്ടില്ല’; റിപ്പോര്‍ട്ട് വ്യാജമെന്ന് ഇറാന്‍

Read Next

ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ, തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; രൂക്ഷവിമർശനവുമായി വിജയ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »